RSSന് ഭരണഘടനയെ സ്വാധീനിക്കാനുള്ള അവസരം ലഭിച്ചാൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റും : M. V. Govindan Master

ആർഎസ്എസിന് ഭരണഘടനയെ സ്വാധീനിക്കാനുള്ള അവസരം ലഭിച്ചാൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍ (M. V. Govindan Master).

ഹിന്ദുക്കളായി സംഘപരിവാർ അംഗീകരിച്ചത് സവർണ്ണരെ മാത്രമാണെന്നും, സവർണ്ണ കോർപ്പറേറ്റിന്റെ ഹിന്ദു രാജ്യമാക്കുകയാണ് സംഘപരിവാർ ലക്ഷ്യമെന്നും എം വി ഗോവിന്ദൻ മാസ്റ്റര്‍ കൊല്ലത്ത് പറഞ്ഞു.

ആറന്മുള നിയമസഭാ മണ്ഡലത്തിൽ 1.88 കോടി രൂപയുടെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് അനുമതിയായി

ആറന്മുള നിയമസഭാ മണ്ഡലത്തിൽ 1.88 കോടി രൂപയുടെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് അനുമതിയായി.വെള്ളപ്പൊക്കത്തിൽ തകർന്ന റോഡുകളുടെയും കലുങ്കുകളുടെയും സംരക്ഷണഭിത്തികളുടെ നിർമ്മാണത്തിനാണ് തുക അനുവദിച്ചത്.

സ്ഥലം എംഎൽഎ കൂടിയായ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ ഇടപെടലിലാണ് നിർമാണ പ്രവർത്തികൾക്ക് അനുമതി
ലഭിച്ചത്.

കാട്ടാനകളെ കാട് കയറ്റാൻ കുങ്കിയാനകളെ പാലപ്പിള്ളിയിലെത്തിച്ചു

തൃശ്ശൂർ പാലപ്പിള്ളി തോട്ടം മേഖലയിൽ തമ്പടിച്ച കാട്ടാനകളെ കാട് കയറ്റാൻ കുങ്കിയാനകളെ പാലപ്പിള്ളിയിലെത്തിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ ഭരത്, വിക്രം എന്നീ രണ്ട് കുങ്കിയാനകളാണ് പാലപ്പിള്ളിയിലെത്തിയത്.

നാളെ മുതൽ കാട്ടാനകളെ കാട് കയറ്റാനുള്ള ശ്രമങ്ങൾ ആരംഭിക്കും. കള്ളായി പത്താഴപ്പാറയിലാണ് കുങ്കി ആനകൾക്കായി താവളമൊരുക്കിയിരിക്കുന്നത്. വയനാട്ടിലെ മുത്തങ്ങ ആന പരീശീലന കേന്ദ്രത്തിൽനിന്നുള്ള ആനകൾ ഇന്നലെ രാത്രിയാണ് പാലപ്പിള്ളിയിലെത്തിയത്.

വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 12 അംഗ സംഘം കുങ്കി ആനകൾക്ക് ഒപ്പമുണ്ട്. രണ്ട് ലോറികളിലായി കൊണ്ടുവന്ന ആനകൾക്കൊപ്പം രണ്ട് പാപ്പാൻമാരും സഹായികളുമുണ്ട്. രണ്ട് ബയോളജിസ്റ്റ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ എന്നിവരും സംഘത്തിലുണ്ട്.

കള്ളായി പത്താഴപ്പാറയിൽ കുങ്കി ആനകൾക്ക് താവളമൊരുക്കിയതിനാൽ കള്ളായിമൂല മുതൽ പത്താഴപ്പാറ വരെയുള്ള ഭാഗത്ത് വനം വകുപ്പ് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.ഇന്ന് വിശ്രമത്തിന് ശേഷം നാളെ മുതൽ കാട്ടാനകളെ കാട് കയറ്റാനുള്ള ശ്രമങ്ങൾ ആരംഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News