KSRTC ; ശമ്പള വിതരണം വേഗം പൂര്‍ത്തിയാക്കും : മന്ത്രി ആന്റണി രാജു

കെഎസ്ആർടിസിക്ക് സർക്കാരിന്‍റെ 145.63 കോടി രൂപയുടെ അടിയന്തര സഹായം. കഴിഞ്ഞദിവസം അനുവദിച്ച 50 കോടിക്ക് പുറമെയാണിത്.കൂപ്പണുകൾ ആരേയും അടിച്ചേൽപ്പിക്കില്ലെന്നും ശമ്പള വിതരണം വേഗം പൂർത്തിയാക്കുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

കെഎസ്ആർടിസിക്ക് കഴിഞ്ഞ ദിവസം അനുവദിച്ച 50 കോടിക്ക് പുറമെയാണ് വീണ്ടും 145.63 കോടി രൂപ കൂടി സർക്കാർ വീണ്ടും അനുവദിച്ചത്. ശമ്പള പ്രതിസന്ധി ഉടൻ പരിഹരിക്കുകയാണ് സർക്കാർ ലക്ഷ്യം.

കെഎസ്ആർടിസി ജീവനക്കാരുടെ മുടങ്ങിയ ശമ്പളം നൽകാൻ നടപടിയായി.സർക്കാർ അനുവദിച്ച 50 കോടി രൂപയാണ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കെഎസ്ആർടിസിയുടെ പ്രശ്നങ്ങൾ സംബന്ധിച്ച് തിങ്കളാഴ്ച മുഖ്യമന്ത്രിയും യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തും.കെഎസ്ആർടിസിയെ നൂതന മാറ്റങ്ങളിലൂടെ മെച്ചപ്പെടുത്തും. ചെലവ് കുറച്ച് വരുമാനം വർധിപ്പിക്കുകയാണ് ലക്ഷ്യം.

ഇന്ധനവില വർധിച്ചതോടെ ചെലവ് കോടിക്കണക്കിന് രൂപയായി വർധിച്ചു. ഗ്രാമവണ്ടി പദ്ധതിയും സ്വിഫ്റ്റ് സർവീസുമെല്ലാം വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമാണ്. നല്ല മാറ്റത്തെ ചിലർ കണ്ണടച്ച് എതിർക്കുന്നു.

സ്വിഫ്റ്റിനെതിരെപോലും ചിലർ കോടതിയെ സമീപിച്ചു. എന്നാൽ, എതിർപ്പുകൾ തള്ളി കോടതി അനുമതി നൽകി. മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം. എതിർപ്പിനെ ഭയന്ന് കെഎസ്ആർടിസിയെ മെച്ചപ്പെടുത്തുന്നതിൽനിന്ന് സർക്കാർ പിന്നോട്ടുപോകില്ല.

കൺസ്യൂമർഫെഡ്, സപ്ലൈകോ എന്നിവിടങ്ങളിൽനിന്ന് കൂപ്പൺ മുഖേന ജീവനക്കാർക്ക് സാധനങ്ങൾ ലഭിക്കും. കൂപ്പൺ വാങ്ങണമെന്ന് നിർബന്ധമില്ലെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News