IPL : സ​ണ്‍​റൈ​സേ​ഴ്‌​സി​നെ ക​ളി​ പ​ഠി​പ്പി​ക്കാ​ന്‍ ലാ​റ എ​ത്തും

സ​ണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ ​പരി​ശീ​ല​ക​നാ​യി വെ​സ്റ്റി​ന്‍​ഡീ​സ് ഇ​തി​ഹാ​സം ബ്ര​യാ​ന്‍ ലാ​റ​യെ നി​യ​മി​ച്ചു. മു​ന്‍ ഓ​സീ​സ് താ​രം ടോം ​മൂ​ഡി​യെ മാ​റ്റി​യാ​ണ് ലാ​റ​യെ മു​ഖ്യ​ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച​ത്.

ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ബാ​റ്റിംഗ് കോ​ച്ചാ​യി ഹൈ​ദ​രാ​ബാ​ദി​ന് ഒ​പ്പം ലാ​റ ഉ​ണ്ടാ​യി​രു​ന്നു. ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ പേ​ജി​ലൂ​ടെ​യാ​ണ് സ​ണ്‍​റൈ​സേ​ഴ്‌​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഏഷ്യാ കപ്പിലെ സൂപ്പർ ഫോറിൽ നാളെ ഇന്ത്യ-പാക് ത്രില്ലർ

ഏഷ്യാ കപ്പിലെ സൂപ്പർ ഫോറിൽ നാളെ ഇന്ത്യ-പാകിസ്താൻ ത്രില്ലർ. രാത്രി 7:30 ന് ദുബായ് സ്റ്റേഡിയത്തിലാണ് മത്സരം. ടൂർണമെൻറിൽ തുടർച്ചയായ രണ്ടാം തവണയാണ് പരമ്പരാഗത വൈരികൾ മുഖാമുഖം വരുന്നത്.

ഗ്രൂപ്പ് ഘട്ടത്തിലെ വിജയം ആവർത്തിക്കാൻ ഉറച്ചാണ് രോഹിത് ശർമയുടെയും സംഘത്തിന്റെയും ഒരുക്കം. ബാറ്റിംഗിൽ സൂര്യകുമാർ യാദവും ബോളിംഗിൽ ഭുവനേശ്വർ കുമാറും മിന്നും ഫോമിലാണ്. ഹാർദിക് പാണ്ഡ്യയുടെ ഓൾറൌണ്ട് പ്രകടനവും ടീമിന്റെ കരുത്ത് കൂട്ടുന്നുണ്ട്.

കെ എൽ രാഹുൽ കൂടി ഫോം വീണ്ടെടുത്താൽ വൻ സ്കോർ ടീം ഇന്ത്യക്ക് പ്രയാസകരമാകില്ല. അതേസമയം ആദ്യ മത്സരത്തിലെ തോൽവിക്ക് ഏറെ പഴി കേട്ട പാക് നായകൻ ബാബർ അസമിന് നാളത്തെ വിജയം അഭിമാന പ്രശ്നമാണ്.

മുഹമ്മദ് റിസ്വാൻ മികച്ച ബാറ്റിംഗ് പുറത്തെടുക്കുന്നുണ്ടെങ്കിലും മധ്യനിര ബാറ്റിംഗിന്റെ തകർച്ചയാണ് പാകിസ്താനെ അലട്ടുന്നത്. ബോളിംഗിൽ നസീമും ഷദാബും ഉജ്ജ്വല പ്രകടനം കാഴ്ചവെക്കുന്നത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

ടൂർണമെന്റിലെ റൺ നേട്ടക്കാരിലും വിക്കറ്റ് വേട്ടക്കാരിലും ഒന്നാമതുള്ളത് യഥാക്രമം പാകിസ്താൻ താരങ്ങളായ മുഹമ്മദ് റിസ്വാനും മുഹമ്മദ് നവാസുമാണ്. വിജയം തുടരാനുറച്ച് ടീം ഇന്ത്യയും കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് കണക്ക് തീർക്കാനായി പാകിസ്താനും കച്ചകെട്ടി ഇറങ്ങുമ്പോൾ ദുബായ് സ്റ്റേഡിയം ഒരിക്കൽക്കൂടി ആവേശക്കടലാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News