Onam kit : ഓണക്കിറ്റ് വിതരണം : റേഷന്‍ കടകള്‍ നാളെയും തുറക്കും

ഓണക്കിറ്റ് വിതരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഞായറാഴ്ചയും പ്രവര്‍ത്തിക്കും. പകരമുള്ള അവധി 19ന് നല്‍കും.

ഓണത്തിന് മുമ്പുതന്നെ കിറ്റ് വിതരണം പൂര്‍ത്തിയാക്കുകയാണ് ഭക്ഷ്യവിതരണവകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.കഴിഞ്ഞ 23 മുതലാണ് ഓണക്കിറ്റ് വിതരണം ആരംഭിച്ചത്.

വിദ്യാർത്ഥിനി സ്കൂൾ ബസിൽ നിന്ന് തെറിച്ചുവീണ സംഭവം ; ഡ്രൈവർക്കും സ്കൂൾ അധികൃതർക്കും വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്‌

വിദ്യാർത്ഥിനി സ്കൂൾ ബസിൽ നിന്ന് തെറിച്ചു വീണ സംഭവത്തില്‍ ഡ്രൈവർക്കും സ്കൂൾ അധികൃതർക്കും വീഴ്ച പറ്റിയെന്ന് മോട്ടോര്‍ വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്‌.ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കാനും മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്തു.

ആലുവയില്‍, സ്കൂൾ ബസിന്റെ എമർജൻസി വാതിലിലൂടെ എല്‍ കെ ജി വിദ്യാർത്ഥിനി തെറിച്ചു വീണ സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനും ഡ്രൈവർക്കും വീഴ്ച പറ്റിയെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍

ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കാനും മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്തു.

വാഹനത്തിന്റെ വാതില്‍ അബദ്ധത്തിൽ തുറന്നു പോകുന്നത് തടയാനുള്ള സംവിധാനമായ സുരക്ഷാ ഗ്ലാസ്‌ ഷീൽഡ് നഷ്ടമായതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.

സ്കൂളിന്റെ ഉടമസ്ഥതയിലുള്ള ആറു ബസുകളിലും സമാന തകരാർ കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനങ്ങളുടെ സുരക്ഷാ ഗ്ലാസ്‌ ഷീൽഡ് ഘടിപ്പിച്ച ശേഷം മാത്രമേ  സർവീസ് നടത്താൻ അനുമതി നൽകൂ.

അപകടമുണ്ടായ വാഹനം പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വാഹന പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോർട്ട്‌ പോലീസ് തയ്യാറാക്കും. വിദ്യാഭ്യാസ വകുപ്പും പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ ജില്ലാ കളക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. സി. ബി. എസ്. ഇ സ്കൂൾ ആയതിനാൽ പൊതു വിദ്യാഭ്യാസ വകുപ്പിന് നേരിട്ട് സ്കൂളിനെതിരെ നടപടി സ്വീകരിക്കാൻ കഴിയില്ല.

സ്കൂൾ ബസ് ഡ്രൈവർ അനീഷിനെതിരെ എടത്തല പോലീസ് കേസ് എടുക്കുകയും പിന്നീട്  അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. ബസിൽ അനുവദനീയമായതിലധികം വിദ്യാർത്ഥികളെ കയറ്റിയിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച്ച വൈകീട്ടായിരുന്നു പേങ്ങാട്ടുശ്ശേരി അല്‍ ഹിന്ദ് സ്ക്കൂളിലെ എല്‍ കെ ജി വിദ്യാര്‍ഥിനി ഫൈസ ബസില്‍ നിന്നും തെറിച്ചു വീണത്.ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ സാരമായ പരുക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു.എന്നാല്‍ ശരീര വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കുട്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here