Nehru-Trophy; ആവേശത്തുഴയോ തുഴ; നെഹ്‌റു ട്രോഫി ജലമേള ഇന്ന്

68-ാ മത് നെഹ്റു ട്രോഫി ജലമേള ഇന്ന് .രാവിലെ 11 മണി മുതൽ ചെറുവള്ളങ്ങളുടെ മത്സരങ്ങൾ ആരംഭിക്കും ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങൾ ആരംഭിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടുമണിക്ക് മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യും.

അതേസമയം, ഇതിനോടകം 40 ലക്ഷം രൂപയുടെ ടിക്കറ്റുകളാണ് വിറ്റുപോയത്. 20 ചുണ്ടൻവള്ളങ്ങൾ അടക്കം 79 കളിവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക.രണ്ട് വര്‍ഷത്തിന് ശേഷം നടക്കുന്നതുകൊണ്ട് തന്നെ ഇക്കുറി ആവേശം ഇരട്ടിയാണ്. കുട്ടനാട്ടുക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവനാഡിയാണ് വെള്ളവും വള്ളവും വള്ളംക്കളിയും. എന്തിരുന്നാലും ആരാകും പുന്നമടക്കായലിലെ താരരാജാവ് എന്നുള്ളത് കണ്ടറിയാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here