വിലക്കയറ്റത്തിനെതിരെ ദേശവ്യാപക പ്രക്ഷോഭം; റാലിയിൽ പങ്കെടുക്കാൻ പതിനായിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ

വിലക്കയറ്റത്തിനെതിരെ ദേശവ്യാപക പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് ദില്ലിയിൽ റാലി സംഘടിപ്പിക്കും. രാംലീല മൈതാനിയിൽ നടക്കുന്ന റാലിയിൽ പതിനായിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുമെന്ന് കോൺഗ്രസ്‌ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

വിലക്കയറ്റത്തിനെതിരെ രാജ്യം ഇതുവരെ കണ്ടതിൽ വലിയ പ്രതിഷേധമാകും ഇന്ന്
രാഹുൽ ഗാന്ധിയുടെ നേത്യത്വത്തിൽ ദില്ലി രാം ലീല മൈതാനത്ത് അരങ്ങേറുകയെന്ന് സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

അതേസമയം, കോൺഗ്രസിൽ നിന്ന് രാജിവച്ച ഗുലാം നബി ആസാദും ഇന്ന് ജമ്മു കശ്മീരിൽ പൊതുസമ്മേളനം നടത്തും. കോൺഗ്രസ് വിട്ട ശേഷം ഇതാദ്യമായാണ് അദ്ദേഹം പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞദിവസം ജമ്മുകശ്മീരിൽ എത്തിയ ഗുലാം നബി ആസാദ് വിവിധ യോഗങ്ങളിൽ പങ്കെടുക്കുകയും താഴെത്തട്ടിൽ ഉള്ള നേതാക്കളുമായി കൂടികാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.

ജമ്മുകശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പുതിയ പാർട്ടിയുടെ പ്രഖ്യാപനവും അദ്ദേഹം ഉടൻ നടത്തുമെന്നാണ് സൂചന. ജമ്മുവില്‍ ഗുലാം നബി എന്തെല്ലാം തുറന്ന് പറയുമെന്നതാണ് കോണ്‍ഗ്രസ് ക്യാമ്പുകള്‍ ഉറ്റുനോക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് ഗുലാം നബി ആസാദ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.

കാശ്മീരിനെ വിഭജിച്ച മോദി മികച്ച നേതാവാണെന്ന്‌ പറയുന്ന ഗുലാം നബി ആസാദിന്‍റെ നിലപാട് കോൺഗ്രസിന് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഇന്ന് കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News