നിങ്ങളുടെ ട്വിറ്റര്‍ പോസ്റ്റില്‍ തെറ്റുണ്ടോ?: തിരുത്താം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ട്വിറ്റര്‍

ഇനിമുതല്‍ ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാന്‍ എഡിറ്റ് ട്വീറ്റ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചര്‍ പബ്ലിഷ് ചെയ്ത് ട്വിറ്റർ. ഈ ഫീച്ചര്‍ ഇപ്പോള്‍ ഇന്റേണല്‍ ടെസ്റ്റിംഗിലാണെന്നും വരും ആഴ്ചകളില്‍ പുറത്തിറക്കുമെന്നമാണ് ട്വിറ്റര്‍ പറയുന്നു.

‘നിങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ട്വീറ്റില്‍ കാണുകയാണെങ്കില്‍, എഡിറ്റ് ബട്ടണ്‍ നിങ്ങള്‍ക്ക് പരീക്ഷണാര്‍ത്ഥത്തില്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം” പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചുകൊണ്ട് കമ്പനി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.

നിലവില്‍, ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഉള്ളടക്കത്തില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല. എന്നാല്‍ പുതിയ ഫീച്ചര്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തതിന് ശേഷം അതില്‍ തെറ്റോ മറ്റോ ഉണ്ടെങ്കില്‍ പരിഹരിക്കാം. എന്നാല്‍ എഡിറ്റ് ചെയ്യുന്നതിന് സമയ പരിധിയുണ്ട്. ഒരു ട്വീറ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം 30 മിനിറ്റിനുള്ളില്‍ ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനാണ് ട്വിറ്റര്‍ അനുവദിക്കുന്നത്. എല്ലാ ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭിക്കില്ല. എന്നാല്‍ ഇത് താല്‍ക്കാലികമായ ഒരു സജ്ജീകരണമായിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here