ഡോ. രാമചന്ദ്രൻ മൊകേരി അന്തരിച്ചു

പ്രമുഖ നാടകകാരനും സ്കൂൾ ഓഫ് ഡ്രാമ മുൻ ഡയറക്ടറുമായ ഡോ. രാമചന്ദ്രൻ മൊകേരി അന്തരിച്ചു. 72 വയസ്സായിരുന്നു. പൊതുദർശനം രാവിലെ 11 മുതൽ 12 വരെ കോഴിക്കോട് ടൗൺ ഹാളിൽ നടക്കും.

ഏകാംഗനാടകങ്ങളുടെ പ്രയോക്താതാവാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി , ഗുരുവായൂരപ്പൻ കോളജ് എന്നിവിടങ്ങളിൽ ഇംഗ്ലീഷ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്നു. തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ ആയാണ് വിരമിച്ചത്. ജോൺ അബ്രഹാമിന്റെ അമ്മ അറിയാൻ, ചിന്ത രവിയുടെ ഒരേ തൂവൽ പക്ഷികൾ, ജയിംസ് ജോസഫിന്റെ ഒരേ തൂവൽ പക്ഷികൾ എന്നീ സിനിമകളിൽ പ്രധാന വേഷം ചെയ്തു. സംസ്കാരം വൈകീട്ട് 5 മണിക്ക് ന്യൂമാഹി പെരിങ്ങാടിയിലെ വീട്ട് വളപ്പിൽ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News