Kollam: സിഗരറ്റ് വലിക്കുന്നത് കണ്ട ആറാം ക്ലാസുകാരിയുടെ മുടി മുറിച്ചു

ആറാം ക്ളാസ് വിദ്യാര്‍ത്ഥിനിയുടെ മുടി സീനിയേഴ്‌സ് മുറിച്ചതായി പരാതി. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ സിഗരറ്റ് വലിക്കുന്നത് കണ്ടതിന്റെ പേരിലായിരുന്നു ആറുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയുടെ മുടി മുറിച്ചത്. കൊല്ലത്ത്(Kollam) പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളിലാണ് സംഭവം.

ഓണാഘോഷത്തിനിടെയാണ്(Onam celebration) ആക്രമണമുണ്ടായതെന്ന് പെണ്‍കുട്ടി പറഞ്ഞു. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും സീനിയര്‍ വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ തലയില്‍ ഷാള്‍ ധരിച്ച് മുടി മറച്ചാണ് പെണ്‍കുട്ടി നടന്നിരുന്നത്. രണ്ടുദിവസത്തിന് ശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗം സ്‌കൂളിലെത്തി കുട്ടികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

അടിമാലിയില്‍ അമിതകൂലി നല്‍കാത്തതിന് വ്യാപാരിക്ക് മര്‍ദ്ദനം

ഇടുക്കി(Idukki) അടിമാലിയില്‍(Adimali) അമിതകൂലി നല്‍കാത്തതിനെ തുടര്‍ന്ന് വ്യാപാരിക്ക് ഐഎന്‍ടിയുസി(INTUC) ചുമട്ട് തൊഴിലാളികളുടെ മര്‍ദ്ദനം. അഞ്ച് ഗ്ലാസ് ഇറക്കാനായി 5000 രൂപയാണ് ആവശ്യപ്പെട്ടത്. വ്യാപാരി ആവശ്യം നിരസിച്ചതോടെ ചുമട് ഇറക്കാതെ തൊഴിലാളികള്‍ മടങ്ങി. സ്ഥാപനത്തിലെ ജീവനക്കാര്‍ ലോഡ് ഇറക്കിയതോടെ മടങ്ങിയെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു. അക്രമത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേറ്റു. തുടര്‍ന്ന്, സ്ഥാപനമുടമ അടിമാലി പൊലീസില്‍ പരാതി നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News