
രാഷ്ട്രീയ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്ത അമിത് ഷായ്ക്ക് മറുപടിയുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കേരളത്തിൽ ബിജെപിക്ക് ഉണ്ടായിരുന്ന സീറ്റ് നഷ്ടമായത് അമിത് ഷാ അറിഞ്ഞിരുന്നില്ലെയെന്ന് എം എ ബേബി. കമ്മ്യൂണിസം ലോകത്ത് നിന്നും തകർന്നു എന്നത് ദിവാസ്വപ്നം മാത്രമാണെന്നും, കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചു നിന്നിട്ടും അതിനെ കമ്മ്യൂണിസ്റ്റ് സർക്കാർ അതിജീവിച്ചതാണെന്നും എം എ ബേബി ദില്ലിയിൽ പറഞ്ഞു.
അതേസമയം, ബിജെപിയുടെ പട്ടികജാതി സംഗമത്തിലാണ് കേരളത്തില്‍ രാഷ്ട്രീയ സംഘര്‍ഷത്തിന് അമിത്ഷായുടെ ആഹ്വാനം നടന്നത്.കേരളത്തില്‍ താമര വിരിയാന്‍ ബലിധാനിയാകാനുള്ള ധൈര്യം വേണമെന്നാണ് പ്രവര്‍ത്തകരോട് അമിത്ഷായുടെ ആഹ്വാനം.
അതേസമയം ഇടതുസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ എത്ര ചികിഞ്ഞിട്ടും അമിത്ഷാക്ക് ഒന്നും കിട്ടിയില്ല. അതുകൊണ്ട് തന്നെ വികസനത്തിലും ക്ഷേമപ്രവര്‍ത്തനത്തിലും ഇടതുസര്‍ക്കാരിന്റെ മികവിനെ മറച്ചുവയ്ക്കാന്‍ അമിത്ഷായുടെ രാഷ്ട്രീയ പ്രസംഗത്തിന് ആയില്ലെന്നതാണ് വാസ്തവം. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിയും ബിജെപി മുന്നേറ്റവും മാത്രമായി അമിത്ഷായുടെ പ്രസംഗം ഒതുങ്ങി.
പിന്നീട് അമിത്ഷാ വിമര്‍ശത്തിന് തെരഞ്ഞെടുത്തത് പതിവ് കോണ്‍ഗ്രസ് മുക്തഭാരതം തന്നെ.
പട്ടികജാതി മോര്‍ച്ചയുടെ പട്ടികജാതി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. കേന്ദ്ര നേതാവിന്റെ സന്ദര്‍ശനത്തിന്റെ ആവേശമെന്നും പൊതുയോഗത്തില്‍ ഉണ്ടായില്ല. പ്രവര്‍ത്തരുടെ പ്രാതിനിധ്യത്തിലും കുറവുണ്ടായി. അമിത് ഷായുടെ കേരള സന്ദര്‍ശനം വലിയ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന നേതാക്കളുടെ അവകാശവാദമാണ് ഇതോടെ പൊളിഞ്ഞത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here