Ghulam Nabi Azad: ഗുലാം നബി ആസാദിന്റെ പുതിയ പാര്‍ട്ടി ഇന്ന് പ്രഖ്യാപിക്കും

കോണ്‍ഗ്രസ്(Congress) വിട്ട് ഗുലാം നബി ആസാദ്(Ghulam Nabi Azad) ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും. ജമ്മുവില്‍ സംഘടിപ്പിക്കുന്ന റാലിയിലാണ് പാര്‍ട്ടി പ്രഖ്യാപനം നടത്തുക. കോണ്‍ഗ്രസ് വിട്ട് ഒരാഴ്ചക്ക് ശേഷമാണ് ഗുലാം നബി പുതിയ പാര്‍ട്ടിയുമായി രംഗപ്രവേശം ചെയ്യുന്നത്.

ജമ്മു കശ്മീര്‍ ആസ്ഥാനമാക്കിയാണ് പുതിയ പാര്‍ട്ടി പ്രവര്‍ത്തിക്കുകയെന്ന് ആസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടികളുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് സാധ്യത. അതേസമയം ബിജെപിയുമായുള്ള സഖ്യത്തിന് ഒരു സാധ്യതയുമില്ലെന്ന് അദ്ദേഹം ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് അവര്‍ക്കും തനിക്കും കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടത്. രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയെ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നും മുതിര്‍ന്ന നേതാക്കളെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്നും പക്വതയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News