Mammootty ; ‘റോഷാക്ക്’ വരുന്നു…….ആരാധകരുടെ കാത്തിരിപ്പിന് വിട

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ (Mammootty) ‘റോഷാക്ക്’ റിലീസിന് ഒരുങ്ങുന്നു. ഈ മാസം അവസാനത്തോടെ പ്രദർശനത്തിന് എത്തും എന്നാണ് പുതിയ റിപ്പോർട്ടുകൾ.

സെപ്റ്റംബർ 29നാണ് ചിത്രം തിയേറ്ററുകൾ എത്തുക എന്നാണ് ലഭിക്കുന്ന വിവരം.സിനിമയുടെ ട്രെയ്‌ലർ ഏഴാം തീയതി പുറത്തുവരും.

നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, കോട്ടയം നസീർ, ജഗദീഷ്, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, ബാബു അന്നൂർ, അനീഷ് ഷൊർണൂർ, റിയാസ് നർമ്മകല, ജോർഡി പൂഞ്ഞാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മമ്മൂട്ടിയും നിസാം ബഷീറും ആദ്യമായി ഒന്നിക്കുന്ന ഈ ത്രില്ലർ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ്.

നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗരുഡ ഗമന വൃഷഭ വാഹന എന്ന കന്നഡത്തിലെ സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുൻ മുകുന്ദൻ ആണ് സംഗീതം നിർവഹിക്കുന്നത്. എൻ.എം ബാദുഷയാണ് ചിത്രത്തിന്റെ സഹനിർമാതാവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News