ശൈലജ ടീച്ചർ മഗ്സസെ അവാർഡ് നിരസിച്ചത് പാർട്ടിയുടെ കൂട്ടായ തീരുമാനം; സീതാറാം യെച്ചൂരി

ശൈലജ ടീച്ചർ മഗ്സസെ അവാർഡ് നിരസിച്ച സംഭവത്തിൽ പ്രതികരണവുമായി സി.പി.ഐ. എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

പുരസ്ക്കാരത്തിന് പരിഗണിക്കുന്ന വിവരം കെ.കെ ശൈലജ ഒരാഴ്ച മുൻപ് അറിയിച്ചിരുന്നുവെന്നും അവാർഡ് നിരസിച്ചത് പാർട്ടിയുടെ കൂട്ടായ തീരുമാനമാണെന്നും യെച്ചൂരി വ്യക്തമാക്കി. ആരോഗ്യരംഗത്തെ മുന്നേറ്റം കൂട്ടായ ശ്രമത്തിൻ്റെ ഫലമാണെന്നും, പുരസ്ക്കാരം വ്യക്തിക്കാണെന്നും പുരസ്ക്കാര നിർണ്ണയ സമിതി അറിയിച്ചിരുന്നു.

എന്നാൽ ഇതുവരെ മഗ്സസെ അവാർഡ് രാഷ്ട്രീയക്കാർക്ക് നൽകിയിട്ടില്ല, വ്യക്തികൾക്ക് മാത്രമാണ് നൽകുന്നത്. ഫിലിപ്പൈൻസിൻ്റെ മുൻ പ്രസിഡൻറായ റമൺ മഗ്സസെയുടെ കമ്യൂണിസ്റ്റ് വിരുദ്ധതയും അവാർഡ് നിരസിക്കാൻ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മഗ്‌സസെ അവാര്‍ഡിനായി മുന്‍ മന്ത്രി കെ കെ ശൈലജയെ തെരഞ്ഞെടുത്തിട്ടുണ്ടും അവാർഡ് നിരസിച്ചതിന് പിന്നില്‍ സിപിഐഎമ്മിന്‍റെ ഇടപെടലാണെന്നാണ്റിപ്പോർട്ടുകൾ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് സി.പി.ഐ. എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേതൃത്വ നല്‍കിയതിന്‍റെ പേരിലാണ് രമൺ മഗ്‌സസെ അവാർഡ് ഫൗണ്ടേഷൻ ശൈലജയെ 64-ാമത് മഗ്‌സസെ അവാർഡിന് തെരഞ്ഞെടുത്തത്. എന്നാല്‍, കൊവിഡ് പ്രതിരോധം സര്‍ക്കാരിന്‍റെ കൂട്ടായ പ്രവര്‍ത്തനമാണ് എന്ന വിലയിരുത്തലില്‍ പാര്‍ട്ടി ഇടപെട്ട് അവാര്‍ഡ് സ്വീകരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News