Manipur: ജെഡിയു വിട്ട അഞ്ച് എംഎല്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു

മണിപ്പൂരില്‍(Manipur) ജെഡിയു(JDU) വിട്ട അഞ്ച് എംഎല്‍മാര്‍ ഔദ്യോഗികമായി ബിജെപിയില്‍(BJP) ചേര്‍ന്നു. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെസാന്നിധ്യത്തിലാണ് എംഎല്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നത്. മണിപ്പൂര്‍ സര്‍ക്കാരിനുള്ള പിന്തുണ ജെഡിയു ഇന്ന് പിന്‍വലിക്കാന്‍ ഇരിക്കെയാണ് എം എല്‍ എ മാര്‍ ബിജെപിയില്‍ ചേര്‍ന്നത്.

മണിപ്പൂരിലെ ജെഡിയുവിന്റെ ആറ് എംഎല്‍എമാരില്‍ അഞ്ചുപേരും പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നു. മണിപ്പൂരില്‍ പക്ഷം മാറിയ എംഎല്‍എമാരുടെ എണ്ണം ആകെയുള്ള എംഎല്‍എമാരുടെ എണ്ണത്തിന്റെ മൂന്നില്‍ രണ്ട് ഭാഗത്തേക്കാള്‍ കൂടുതലായതിനാല്‍ ജനപ്രതിനിധികളുടെ കൂറുമാറ്റം നിയമസാധുതയുള്ളതായി കണക്കാക്കും. ജെഡിയു എംഎല്‍എമാര്‍ ബിജെപിയുടെ ഭാഗമായത് സ്പീക്കര്‍ അംഗീകരിച്ചതായി മണിപ്പൂര്‍ നിയമസഭാ സെക്രട്ടറി കെ മേഘജിത് സിങ് പറഞ്ഞു.

കെ എച്ച് ജോയ്കിഷന്‍, എന്‍ സനേറ്റ്, എംഡി അച്ചാബ് ഉദ്ദീന്‍, എല്‍ എം ഖൗട്ടെ, തങ്ജം അരുണ്‍കുമാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാര്‍. ലിലോങില്‍ നിന്നുള്ള നിയമസഭാംഗം മുഹമ്മദ് അബ്ദുള്‍ നസീര്‍ മാത്രമാണ് ഇപ്പോള്‍ മണിപ്പൂരില്‍ ജെഡിയുവിനൊപ്പമുള്ളത്.
നിതീഷ് കുമാര്‍ ബിഹാറില്‍ ബി ജെ പിയുമായുള്ള സഖ്യം അവസാനിപ്പിച്ചിരുന്നെങ്കിലും മണിപ്പൂരില്‍ ജെഡിയു ബിരേന്‍ സിംഗ് സര്‍ക്കാരിന് പുറത്തുനിന്നുള്ള പിന്തുണ നല്‍കി വരികയായിരുന്നു.

എന്നാല്‍ മണിപ്പൂര്‍ സര്‍ക്കാരിനുള്ള പിന്തുണ ജെ.ഡി.യു ഇന്ന് പിന്‍വലിക്കാന്‍ ഇരിക്കെയാണ് നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് എം എല്‍ എമാര്‍ ബി ജെ പിയില്‍ ലയിച്ചത്. നിലവില്‍ 60 സീറ്റുള്ള നിയമസഭയില്‍ 55 എം എല്‍ എമാരാണ് ബി ജെ പിക്കുള്ളത്.അതേസമയം മണിപ്പൂരിലെ ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങള്‍ ബി ജെ പിയുടെ ധാര്‍മികതയാണ് വ്യക്തമാക്കുന്നതെന്ന് ജെ ഡി യു പ്രതികരിച്ചു.

എന്നാല്‍ എം എല്‍ എമാരുടെ ബി ജെ പി പ്രവേശനത്തിന് പിന്നാലെ നിതീഷിനെ പരിഹസിച്ച് ബി ജെ പി നേതാവ് അമിത് മാളവ്യ രംഗത്തെത്തി. നിതിഷ് ഭാഗ്യമില്ലാത്ത മുഖ്യമന്ത്രി ആണെന്നും പ്രധാനമന്ത്രിയാകാന്‍ ഇപ്പോഴും ദിവാ സ്വപ്നം കാണുകയാണെന്നും മാളന്യ ട്വീറ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News