
ആലുവയിൽ ടൂറിസ്റ്റ്ബസ് യാത്രക്കാരിൽ നിന്നും മാരക മയക്കുമരുന്നായ എം.ഡി എം.എ പിടിച്ചെടുത്തു. ബംഗളരുവിൽ നിന്നെത്തിയ യാത്രക്കാരെയാണ് ആലുവയിൽ വെച്ച് പൊലീസ് പിടികൂടിയത്.
ബംഗളരുവിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിലെ യാത്രക്കാരിൽ നിന്നുമാണ് മാരക ലഹരി മരുന്നായ എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തത്. ബസിൽ യാത്ര ചെയ്തിരുന്ന മൂന്ന് പേരിൽ നിന്നുമായി 51 ഗ്രാമോളം എം.ഡി.എം.എയാണ് ആലുവയിൽ നിന്ന് പൊലിസ് പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ദേശീയ പാതയിൽ പറവൂർ കവലയിൽ കാത്തു നിന്ന പൊലീസ് വാഹനം തടഞ്ഞു നിർത്തിയാണ് പരിശോധന നടത്തിയത്.അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാരുന്നു മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ആലുവ മുപ്പത്തടം സ്വദേശികളായ അമൽ ബാബു, ജിതിൻ ജോസഫ്, വിഷ്ണു കാർത്തികേയൻ എന്നിവരെയാണ് അലുവ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here