KSRTC: കെഎസ്ആര്‍ടിസി; 50 കോടി അക്കൗണ്ടില്‍ എത്തിയില്ല

കെഎസ്ആര്‍ടിസിയില്‍(KSRTC) ശമ്പള പ്രതിസന്ധി തുടരുന്നു. സര്‍ക്കാര്‍ അനുവദിച്ച 50 കോടി കെഎസ്ആര്‍ടിസി അക്കൗണ്ടില്‍ എത്തിയില്ല. ശമ്പളവിതരണം നാളെ നടത്താനാകുമെന്ന് പ്രതീക്ഷയില്‍ മാനേജ്‌മെന്റ്. പ്രതിസ്‌നധിക്ക് കാരണം മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയെന്ന് ജീവനക്കാരുടെ സംഘടനകള്‍.മുഖ്യമന്ത്രിയും യൂണിയന്‍ നേതാക്കളുമായുള്ള ചര്‍ച്ച നാളെ.

സര്‍ക്കാര്‍ അനുവദിച്ച 50 കോടിയില്‍ ഒരുമാസത്തെ ശമ്പളത്തിന്റെ 75 ശതമാനം വിതരണം പൂര്‍ത്തിയാക്കാന്‍ ആകും. പക്ഷെ ഈ തുക കെഎസ്ആര്‍ടിസി അക്കൗണ്ടില്‍ എത്തണം. നടപടികള്‍ പുരോഗമിക്കുകയാണെന്നും നാളെ ശമ്പളം വിതരണം നടത്താനാകുമെന്നാണ് മാനേജ്മെന്റ് പറയുന്നത്.ജൂലൈ, ആഗസ്റ്റ് മാസത്തെ ശമ്പളത്തിന് മാത്രം 160 കോടി രൂപ വേണം. ഇതിന് പുറമെയാണ് ഓണം ബോണസും അഡ്വാന്‍സും കൊടുക്കേണ്ടത്. ജീവനക്കാരുടെ ഓണം അഡ്വാന്‍സിനായി 75 കോടി രൂപയുടെ മറ്റൊരു ഓവര്‍ ഡ്രാഫ്റ്റ് അപേക്ഷ എസ് ബി ഐയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതു ലഭിച്ചാല്‍ പ്രശ്നങ്ങള്‍ താല്‍ക്കാലികമായി പരിഹരിക്കാനാകും.

എന്നാല്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തിനായി രൂപീകരിക്കപ്പെട്ട കണ്‍സോര്‍ഷ്യത്തിന് പെന്‍ഷന്‍ നല്‍കിയ വകയില്‍ നല്‍കേണ്ട 145.63 കോടി രൂപകൂടി കഴിഞ്ഞദിവസം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. അതേസമയം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാളെയാണ് യൂണിയനുകളും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച. ഇതില്‍ പ്രതീക്ഷയിലാണ് യുണിയനുകള്‍. നിലവിലെ പ്രതിസ്നധിക്ക് കാരണം മാനേജ്മെന്റ്ിന്റെ കെടുകാര്യസ്ഥതയെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മാനേജ്മെന്റിന്റെ ഏകപക്ഷീയമായ നടപടികളാണെന്നും സിഐടിയു അടക്കമുള്ള അംഗീകൃത സംഘടനകള്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here