ആവേശത്തുഴയെറിഞ്ഞ് കേരളം; നെഹ്റു ട്രോഫി വള്ളംകളി അല്പസമയത്തിനകം

ഇടവേളയ്ക്ക് ശേഷം കേരളം വീണ്ടും നെഹ്റു ട്രോഫി വള്ളംകളി ആവേശത്തിലേക്ക്. ആലപ്പുഴ പുന്നമട കായലിൽ 68ാം നെഹ്റു ട്രോഫി വള്ളം കളി അൽപ്പസമയത്തിനകം അരങ്ങേറും. വൈകീട്ട് അഞ്ചിനാണ് ഫൈനൽ.

20 ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 79 വള്ളങ്ങളാണ് രജിസ്റ്റർ ചെയ്തത്. രണ്ട് ചുണ്ടൻ വള്ളങ്ങൾ പിന്മാറി. 77 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്.

നാല് ട്രാക്കുകൾ വീതമുള്ള ഹീറ്റ്സുകളിലായാണ് മത്സരങ്ങൾ നടക്കുക. ഹീറ്റ്സിൽ ഏറ്റവും മികച്ച സമയത്ത് ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങൾ ഫൈനലിൽ മത്സരിക്കും. ആകെ ഒൻപത് വിഭാഗങ്ങളിലാണ് മത്സരം. ഫൈനലിൽ വിജയിക്കുന്ന ചുണ്ടൻ വള്ളത്തിനാണ് നെഹ്റു ട്രോഫി സമ്മാനിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here