ഓണക്കിറ്റ് വിതരണത്തില്‍ ചെന്നിത്തലയുടെ ആരോപണം ഖേദകരം; മന്ത്രി ജി ആർ അനിൽ

ഓണക്കിറ്റ് വിതരണത്തില്‍ ചെന്നിത്തലയുടെ ആരോപണം ഖേദകരമെന്ന് മന്ത്രി ജി.ആര്‍.അനില്‍. സൗജന്യ ഓണക്കിറ്റ് വിതരണം 69 ലക്ഷത്തിലേക്ക്. ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും എല്ലാ കടകളിലും കിറ്റ് എത്തിച്ചുവെന്നും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു. നീറമണ്‍കരയിലെ റേഷന്‍കടയിലെത്തി സ്വന്തം ഓണക്കിറ്റ് ഏറ്റുവാങ്ങിയശേഷമാണ് മന്ത്രി കൈരളി ന്യൂസിനോട് പ്രതികരിച്ചത്.

സര്‍ക്കാര്‍ ഓണത്തിന് പ്രഖ്യാപിച്ച അരി നല്‍കിയില്ല, സൗജന്യ ഓണക്കിറ്റ് 60% റേഷന്‍ കടകളിലും എത്തിയില്ല തുടങ്ങിയവയാണ് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. പക്ഷെ ആരോപണങ്ങള്‍ക്ക് കണക്കുകള്‍ നിരത്തിയായിരുന്നു മന്ത്രി ജി.ആര്‍.അനിലിന്റെ മറുപടി.

കരമന നീറമണ്‍കരയിലെ റേഷന്‍കടയില്‍ മകളുമായി എത്തി സ്വന്തം ഓണക്കിറ്റും ഭക്ഷ്യധാന്യവും ഏറ്റുവാങ്ങിയശേഷമാണ് മന്ത്രിയുടെ പ്രതികരണം. ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ആര്‍ക്കും റേഷന്‍ കടകളില്‍ എത്തി പരിശോധിച്ച് വിലയിരുത്താമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News