ADVERTISEMENT
കുഞ്ചാക്കോ ബോബനും (Kunchacko Boban) അരവിന്ദ് സ്വാമിയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഒറ്റ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. തിരുവോണ ദിനമായ എട്ടിനാണ് ചിത്രം തിയറ്ററിൽ എത്തുക. തമിഴിലും മലയാളത്തിലുമായി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ടിപി ഫെല്ലിനിയാണ്.
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രമായ ഒറ്റിലെ ഓരോ നഗരവും എന്ന ഗാനവും പുറത്ത് വന്നു. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയുമാണ് ഈ പാട്ടിൽ നിറയെ. വിനായക് ശശികുമാറിന്റെ വരികൾ പാടിയിരിക്കുന്നത് കെ എസ് ഹരിശങ്കറാണ്.
തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. സംവിധാനം ടി.പി ഫെല്ലിനിയാണ്. ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമാതാരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ഒറ്റ് നിർമിക്കുന്നത്.
25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രത്തിൽ ജാക്കി ഷ്‌റോഫ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.ത്രില്ലറായി ഒരുക്കിയ ചിത്രത്തിന് തിരക്കഥ എഴുതിയത് എസ് സഞ്ജീവാണ്.
സംഗീതവും പശ്ചാത്തല സംഗീതവും അരുൾ രാജ് കെന്നഡി. ഗൗതം ശങ്കർ ആണ് ഛായാഗ്രഹണം. അപ്പു എൻ ഭട്ടതിരി എഡിറ്റിങ്. സ്റ്റിൽസ് റോഷ് കൊളത്തൂർ. സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരം. റോണക്‌സ് സേവ്യർ മെയ്ക്കപ്പ്. സൗണ്ട് ഡിസൈനർ രംഗനാഥ് രവി. പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ. ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം. സഹ നിർമാണം സിനിഹോളിക്‌സ് പി.ആർ.ഒ ആതിര ദിൽജിത്ത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.