Nehru Trophy Boat Race:നെഹ്രു ട്രോഫി വള്ളം കളിക്ക് തുടക്കം; മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

ഔദ്യോഗിക ഉദ്ഘാടനത്തോടെ നെഹ്രു ട്രോഫി വള്ളം കളിക്ക് തുടക്കമായി. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ജലമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ആലപ്പുഴ(Alappuzha) പുന്നമട കായലില്‍ 68ാം നെഹ്റു ട്രോഫി വള്ളം കളിക്ക് തുടക്കമായി. 20 ചുണ്ടന്‍ വള്ളങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. 22 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 79 വള്ളങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് ചുണ്ടന്‍ വള്ളങ്ങള്‍ പിന്മാറി. 77 വള്ളങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.

നാല് ട്രാക്കുകള്‍ വീതമുള്ള ഹീറ്റ്സുകളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഹീറ്റ്സില്‍ ഏറ്റവും മികച്ച സമയത്ത് ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങള്‍ ഫൈനലില്‍ മത്സരിക്കും. ആകെ ഒന്‍പത് വിഭാഗങ്ങളിലാണ് മത്സരം. ഫൈനലില്‍ വിജയിക്കുന്ന ചുണ്ടന്‍ വള്ളത്തിനാണ് നെഹ്റു ട്രോഫി സമ്മാനിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News