Nehru Trophy Boat Race: ആവേശത്തുഴയെറിഞ്ഞ് കേരളം; 68-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് തുടക്കമായി

ഒരിടവേളയ്ക്ക് ശേഷം കേരളം വീണ്ടും നെഹ്‌റു ട്രോഫി വള്ളംകളി(Nehru Trophy Boat Race) ആവേശത്തിലേക്ക്. ആലപ്പുഴ(Alappuzha) പുന്നമട കായലില്‍ 68ാം നെഹ്‌റു ട്രോഫി വള്ളം കളിക്ക് തുടക്കമായി. ഔദ്യോഗിക ഉദ്ഘാടനം ഉടന്‍ നടക്കും. വൈകിട്ട് അഞ്ചിനാണ് ഫൈനല്‍ നടക്കുക. 20 ചുണ്ടന്‍ വള്ളങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. 22 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 79 വള്ളങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് ചുണ്ടന്‍ വള്ളങ്ങള്‍ പിന്മാറി. 77 വള്ളങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.

നാല് ട്രാക്കുകള്‍ വീതമുള്ള ഹീറ്റ്‌സുകളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഹീറ്റ്‌സില്‍ ഏറ്റവും മികച്ച സമയത്ത് ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങള്‍ ഫൈനലില്‍ മത്സരിക്കും. ആകെ ഒന്‍പത് വിഭാഗങ്ങളിലാണ് മത്സരം. ഫൈനലില്‍ വിജയിക്കുന്ന ചുണ്ടന്‍ വള്ളത്തിനാണ് നെഹ്‌റു ട്രോഫി സമ്മാനിക്കുക.

സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം; 5 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

കോമറിൻ മേഖലക്ക് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും ഇടിക്കും മിന്നലിനും സാധ്യതയുണ്ട്. സെപ്റ്റംബർ 6 മുതൽ 8 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News