Kuttyadi: കുറ്റ്യാടിയില്‍ തെരുവുനായ ആക്രമണം; 6 പേര്‍ക്ക് പരിക്ക്

കോഴിക്കോട് കുറ്റ്യാടിയില്‍(Kuttyadi) തെരുവുനായുടെ കടിയേറ്റ് 6 പേര്‍ക്ക് പരിക്ക്. കുറ്റ്യാടിയിലെ മൊകേരി, ചങ്ങരംകുളം സ്വദേശികളായ മൂന്നു കുട്ടികളും രണ്ട് സ്ത്രീകളുമുള്‍പ്പടെ 6 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൊകേരിയില്‍ കനാല്‍ പരിസരത്ത് വച്ച് വീട്ടുപറമ്പില്‍ അലക്കി കൊണ്ടിരുന്ന ഒരു സ്ത്രിക്കാണ് ആദ്യം നായയുടെ കടിയേറ്റത്.
റോഡിലേക്ക് ഇറങ്ങിയ നായ അത് വഴി വന്ന രണ്ട് കുട്ടികളെ കടിച്ചു. അല്‍പ്പസമയം കഴിഞ്ഞ് മൊകേരിക്കടുത്ത് ചങ്ങരംകുളത്ത് വച്ച് ഒരു സ്ത്രീക്കും, ഒരുകുട്ടിക്കും നായയുടെ കടിയേറ്റു. തുടര്‍ന്ന് നായയെ കീഴ്‌പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മൊകേരി സ്വദേശി സൂബീഷിനും നായയുടെ കടിയേല്‍ക്കുകയായിരുന്നു.

ആറ് പേരെയും കടിച്ചത് ഒരേ നായ തന്നെയാണ് സംശയിക്കുന്നത്. പരിക്കേറ്റ ആറ്‌പേരെയും കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അകലാപ്പുഴ; കാഴ്ചയുടെ വസന്തമായി മലബാറിന്റെ കുട്ടനാട്

കാണാനേറെയുള്ള കോഴിക്കോടിന്റെ(Kozhikode) കുട്ടനാട് എന്നും കാണികള്‍ക്ക് കാഴ്ചയുടെ വസന്തമാണ്. മലബാറിന്റെ കുട്ടനാട്(Malabarinte Kuttanad) എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന തിക്കോടിക്കടുത്തുള്ള അകലാപ്പുഴ(Akalapuzha) ഇന്ന് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. തെങ്ങിന്‍തോപ്പുകള്‍ നിറഞ്ഞ തുരുത്തുകള്‍ കൈത്തോടുകള്‍ കണ്ടല്‍ വനങ്ങള്‍ അങ്ങനെ കുട്ടനാടിന്റെ ചെറുപതിപ്പാണ് കോഴിക്കോട് തിക്കോട്ടിക്കടുത്തുള്ള അകലാപ്പുഴ.

കായല്‍പ്പരപ്പിലൂടെ യാത്ര ചെയ്ത് പ്രകൃതിസൗന്ദര്യം ആസ്വദിക്കാമെന്നതാണ് അകലാപ്പുഴയുടെ പ്രത്യേകത. തെങ്ങുകളും കണ്ടല്‍ക്കാടുകളും, മറ്റു സസ്യങ്ങളും പച്ചപ്പാര്‍ന്നു നില്‍ക്കുന്ന ഈ നാട്ടിന്‍ പ്രദേശം ഇന്ന് സഞ്ചാരികളുടെ കൂടി ഇഷ്ട കേന്ദ്രമാണ്. പ്രകൃതി സൗന്ദര്യം അനുഗ്രഹിതമായ അകലാപ്പുഴ ടൂറിസത്തിന്റെ അനന്ത സാധ്യതകളാണ് തുറന്ന് നല്‍കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News