ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിനെ പിക്ഫോര്‍ഡ് തടഞ്ഞു

ലിവര്‍പൂളിന്റെ ജയമകറ്റി എവര്‍ട്ടണ്‍ ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ഫോര്‍ഡ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പിക്ഫോര്‍ഡിന്റെ മിടുക്കില്‍ എവര്‍ട്ടണ്‍ അയല്‍ക്കാരായ ലിവര്‍പൂളിനെ ഗോളടിക്കാതെ തളച്ചു.

വലയ്ക്കുകീഴില്‍ എട്ടു രക്ഷപ്പെടുത്തലുകളാണ് പിക്ഫോര്‍ഡ് നടത്തിയത്. ലിവര്‍പൂള്‍ കരുത്തരായ ഡാര്‍വിന്‍ നൂനെസും റോബര്‍ട്ടോ ഫിര്‍മിനോയുമെല്ലാം ഇരുപത്തെട്ടുകാരന്റെ കൈകളില്‍ അമര്‍ന്നു.

മറ്റ് മത്സരങ്ങളില്‍ ചെല്‍സി വെസ്റ്റ്ഹാം യുണൈറ്റഡിനെ 2-1ന് മറികടന്നു. ടോട്ടനം ഹോട്‌സ്–പറും കുതിപ്പ് തുടര്‍ന്നു. ഫുള്‍ഹാമിനെ 2-1ന് വീഴ്ത്തി. ബ്രെന്റ്‌ഫോര്‍ഡ് ലീഡ്‌സ് യുണൈറ്റഡിനെ 5-2ന് തകര്‍ത്തപ്പോള്‍ ന്യൂകാസില്‍ യുണൈറ്റഡും ക്രിസ്റ്റല്‍ പാലസും ഗോളടിക്കാതെ പിരിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News