ഇത്തവണത്തെ ഓണത്തിന് തയ്യാറാക്കാം ഉണങ്ങല്ലരി-ബദാം പായസം

പായസമില്ലാതെ മലയാളികൾക്കെന്ത് ഓണാഘോഷം. ഇത്തവണ ഓണത്തിന് വ്യത്യസ്തമായ പായസം തയ്യാറാക്കിയാലോ…?

ആവശ്യമുള്ള സാധനങ്ങൾ

ഉണങ്ങല്ലരി- 1/2 കിലോ
ശരക്കര – 1Kg
തേങ്ങ – മൂന്നെണ്ണം
ബദാം – 200 ഗ്രാം
കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – ആവശ്യത്തിന്
ഏലയ്ക്ക – അഞ്ചെണ്ണം
നെയ്യ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉണങ്ങല്ലരിയും ബദാമും കഴുകിയെടുത്ത് കുക്കറിൽ ആദ്യം വേവിച്ചെടുക്കുക. ശർക്കര ഉരുക്കി അരിച്ച് മാറ്റിവെക്കണം. തേങ്ങ പിഴിഞ്ഞ് ഒന്നാംപാലും രണ്ടാം പാലും വേറെ വേറെ എടുക്കണം.

പിന്നെ, ഉരുളി അടുപ്പിൽവെച്ച് അതിലേക്ക്, ഉണങ്ങല്ലരിച്ചോറും ബദാമും ചേർത്ത് അതിലേക്ക് ശർക്കരപ്പാനി ഒഴിച്ച് യോജിപ്പിക്കുക. പിന്നെ, രണ്ടാംപാൽ ചേർത്ത് തിളപ്പിക്കുക.

വറ്റുമ്പോൾ ഒന്നാംപാൽ ചേർത്ത് അവസാനം നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ഏലയ്ക്ക പൊടിച്ചതും ചേർത്തശേഷം തീ അണയ്ക്കുക. രുചികരമായ ഉണങ്ങല്ലരി, ബദാം പായസം തയ്യാർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News