അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ; ഷാജി പ്രഭാകരന്‍ സെക്രട്ടറി ജനറല്‍

മലയാളിയും ഡല്‍ഹി ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റുമായ ഡോ. ഷാജി പ്രഭാകരനെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തു. സുനന്ദോ ധറാണ് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍. പുതിയ പ്രസിഡന്റ് കല്യാണ്‍ ചൗബേയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ ഭരണസമിതി യോഗമാണ് തീരുമാനമെടുത്തത്.

മാവേലിക്കര സ്വദേശിയായ ഷാജി പ്രഭാകരന്‍ 2017ലാണ് ഡല്‍ഹി അസോസിയേഷന്റെ പ്രസിഡന്റായത്. ഫിഫയുടെ ദക്ഷിണ–മധ്യ ഏഷ്യന്‍ ഡെവലപ്മെന്റ് ഓഫീസറായിരുന്നു. ഐ എം വിജയനെ ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു.

മുന്‍ ക്യാപ്റ്റന്‍ ഷബീറലി ഉപദേശകസമിതി ചെയര്‍മാനാണ്. ഇരുവരും നാമനിര്‍ദേശം ചെയ്യപ്പെട്ട ആറ് കളിക്കാരില്‍ ഉള്‍പ്പെട്ടവരാണ്. ബൈച്ചുങ് ബൂട്ടിയ ആദ്യയോഗത്തില്‍ പങ്കെടുത്തില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് തോറ്റെങ്കിലും ബൂട്ടിയയെ നിര്‍വാഹകസമിതിയിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News