Viral Video: പെരുമ്പാമ്പിനൊപ്പം കളിച്ച് പെണ്‍കുട്ടി; അന്തം വിട്ട് സോഷ്യല്‍ മീഡിയ

പാമ്പിനെ(Snake) പേടിയില്ലാത്തവര്‍ വളരെ കുറവാണ്. പലരും പാമ്പുകളെ കണ്ട് പേടിച്ചോടുന്ന വീഡിയോകള്‍(Video) നമ്മള്‍ കാണാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതാ ഒരു പെണ്‍കുട്ടി പെരുമ്പാമ്പിനൊപ്പം കളിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍(Social media) വൈറലാകുന്നത്. വിഷമുള്ള പാമ്പിനൊപ്പമാണ് ഈ കൊച്ചു കുട്ടി കളിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെ(Instagram) ആണ് വീഡിയോ പുറത്ത് വന്നത്. അരിയാന എന്ന പെണ്‍കുട്ടിയാണ് വീഡിയോയിലുള്ളത്. ഈ പെണ്‍കുട്ടി കടുത്ത പാമ്പ് പ്രേമിയാണ്. പ്രൊഫൈല്‍ നിറയെ പാമ്പുകളുമായി കളിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോയാണ്. മുറിക്കുള്ളിലാണ് പാമ്പിനൊപ്പം പെണ്‍കുട്ടി കളിക്കുന്നത്. കട്ടിലിന്റെ കിടക്കയ്ക്ക് അടിയിലേക്ക് കയറി പോകുന്ന പാമ്പിന്റെ വാലില്‍ പിടിച്ച് പെണ്‍കുട്ടി വലിക്കുന്നതാണ് വീഡിയോ.

എനിക്ക് തോന്നുന്നു അവള്‍ ഉറങ്ങാന്‍ പോകുന്നു എന്ന് തലക്കെട്ടോടു കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. വ്യത്യസ്ത പ്രതികരണങ്ങളാണ് വീഡിയോ നേടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News