Donald Trump: ‘രാജ്യത്തിന്റെ ശത്രു’; ബൈഡനെതിരെ ട്രംപ്

യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ(Joe Biden) ആഞ്ഞടിച്ച് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്(Donald Trump). ജോ ബൈഡന്‍ രാജ്യത്തിന്റെ ശത്രുവാണെന്ന് ട്രംപ് വിമര്‍ശിച്ചു. പെന്‍സില്‍വാനിയയില്‍ ശനിയാഴ്ച നടന്ന റാലിക്കിടെയാണ് പ്രസിഡന്റിന് നേരെയുള്ള ട്രംപിന്റെ ആക്രമണം.

ഫ്ളോറിഡയിലെ ട്രംപിന്റെ വീട്ടില്‍ കഴിഞ്ഞ മാസം എഫ്ബിഐ പരിശോധന നടന്നതും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ രൂക്ഷ പ്രതികരണങ്ങള്‍. നീതിയുടെ പരിഹാസമാണ് റെയ്ഡെന്നും ഇതുവരെ ആരും കണ്ടിട്ടില്ലാത്ത തിരിച്ചടിയുണ്ടാകുമെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഭരണകൂടത്തിന്റെ അധികാര-ദുരുപയോഗത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട നീതിന്യായ വകുപ്പും എഫ്ബിഐയും പ്രോട്ടോക്കോളുകള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ബൈഡന്‍ ഭരണകൂടമാണ് റെയ്ഡിന് നേതൃത്വം കൊടുക്കുന്നതും ട്രംപ് കുറ്റപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News