വിധു പ്രതാപ് – ദീപ്തി ദമ്പതികളുടെ വീട്ടില്‍ താമസിക്കുന്നതിനെക്കുറിച്ചും അവിടുത്തെ അനുഭവങ്ങളെക്കുറിച്ചും വാചാലയാകുകയാണ് ജ്യോത്സ്ന (Jyotsna).ഓണവിശേഷങ്ങള്‍ കൈരളിയോട് പങ്കുവയ്ക്കുന്നതിനിടയിലാണ് ജ്യോത്സ്ന ഇത്തരം കാര്യങ്ങള്‍ പറയുന്നത്.
ഇവരുടെ വീട്ടില്‍ പോകുമ്പോള്‍ കുറച്ചൊക്കെ നോക്കീട്ട് വേണം പോകാന്‍..ശരിക്കും എനിയ്ക്ക് പേടിയാ അങ്ങോട്ട് പോകാന്‍.ഒരു സ്പായിലേയ്ക്ക് കേറിച്ചെല്ലുന്നതു പോലെയാ ഇവരുടെ വീട്ടില്‍ ചെല്ലുമ്പോള്‍ തോന്നുന്നത്.
ഡോര്‍ തുറന്നു കേറുമ്പോള്‍ തന്നെ നല്ലൊരു വാസനയാണ്.ഭയങ്കര ഹോം മേക്കറാണ് ദീപ്തിയെന്നും ജ്യോത്സ്ന അഭിപ്രായപ്പെടുന്നു.അവിടെ ചെല്ലുമ്പോള്‍ വളരെ പോസിറ്റിവിറ്റിയാണ് അനുഭവപ്പെടുന്നതെന്നും ആ വീട്ടിലേയ്ക്ക് ഒന്നുകൂടി കുളിച്ചിട്ട് കേറിയാലോെയന്ന് വരെ തോന്നിപ്പോകാറുണ്ടെന്നും ജ്യോത്സ്ന സന്തോഷത്തോടെ പറയുന്നു.
അപ്പോള്‍ ശ്വാസം മുട്ടിയാണ് എന്റെ വീട്ടിലേയ്ക്ക് വരുന്നതെന്ന് ഇപ്പോള്‍ മനസ്സിലായെന്ന് ദീപ്തിയും തമാശ രൂപേണ പറയുന്നുണ്ട്…
ADVERTISEMENT
മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിലൊരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന കമൽ ചിത്രത്തിലെ സുഖമാണീ നിലാവ് എന്ന പാട്ട് പാടിയതോട് കൂടിയാണ് മലയാള സിനിമയിൽ ജ്യോത്സ്ന ശ്രദ്ധ നേടുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും പാടിയിട്ടുള്ള ജ്യോത്സ്ന സിനിമാ ഗാനങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികൾക്ക് സുപരിചിതയാണ്. കുവൈറ്റിൽ ജനിച്ച ജ്യോത്സ്ന പത്താം ക്ലാസുവരെ അബുദാബിയിൽ പഠനം നടത്തിയശേഷമാണ് കേരളത്തിലേക്ക് എത്തിയത്. ചെറുപ്പകാലം മുതലേ സംഗീതത്തിൽ താൽപര്യമുണ്ടായിരുന്ന ജ്യോത്സ്ന മങ്ങാട് നടേശനിൽ നിന്ന് കർണ്ണാടക സംഗീതവും ഗുരു ദിനേശ് ദേവദാസിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചിരുന്നു.
പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനത്തിൽ പിന്നണി പാടിക്കൊണ്ട് സിനിമാ ലോകത്തെത്തിയെങ്കിലും നമ്മൾ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് എന്ന ഗാനത്തോടെയാണ് താരം പ്രശസ്തയായത്.
ഇതുവരെയായി നൂറ്റി മുപ്പതിലേറെ സിനിമകൾക്ക് പിന്നണി പാടിക്കഴിഞ്ഞ ജ്യോത്സ്ന ഇരുന്നൂറിലധികം ആൽബങ്ങളിലും പാടിയിട്ടുണ്ട്.അടുത്തിടെ ജ്യോത്സ്ന രാധാകൃഷ്ണൻ ദീപ്തി വിധു പ്രതാപുമായി ചേർന്ന് ചെയ്ത മ്യൂസിക് വീഡിയോ മായിക സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങുകയും വൈറലായി മാറുകയും ചെയ്തിരുന്നു. ഗിരീഷ് കുമാറാണ് സംഗീത സംവിധാനം നിർവഹിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.