ട്രാക്ക് പരിശോധനയ്ക്കിടെ ട്രെയിന്‍ തട്ടി; റെയില്‍വേ ജീവനക്കാരന്‍ മരിച്ചു

ട്രാക്ക് പരിശോധനയ്ക്കിടെ, ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. കീമാന്‍ പ്രമോദ് കുമാറാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. വടക്കാഞ്ചേരിക്കും പൂങ്കുന്നതിനും ഇടയിലാണ് അപകടം നടന്നത്. ട്രാക്ക് പരിശോധനയ്ക്കിടെ, പരിശോധിക്കുന്ന ട്രാക്കിലൂടെ ട്രെയിന്‍ വരുന്നത് കണ്ട് തൊട്ടടുത്തുള്ള ട്രാക്കിലേക്ക് മാറി.

ഈസമയം ഇതുവഴി വന്ന പ്രമോദ് കുമാറിനെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുറ്റ്യാടിയില്‍ തെരുവുനായ ആക്രമണം; 6 പേര്‍ക്ക് പരിക്ക്

കോഴിക്കോട് കുറ്റ്യാടിയില്‍(Kuttyadi) തെരുവുനായുടെ കടിയേറ്റ് 6 പേര്‍ക്ക് പരിക്ക്. കുറ്റ്യാടിയിലെ മൊകേരി, ചങ്ങരംകുളം സ്വദേശികളായ മൂന്നു കുട്ടികളും രണ്ട് സ്ത്രീകളുമുള്‍പ്പടെ 6 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൊകേരിയില്‍ കനാല്‍ പരിസരത്ത് വച്ച് വീട്ടുപറമ്പില്‍ അലക്കി കൊണ്ടിരുന്ന ഒരു സ്ത്രിക്കാണ് ആദ്യം നായയുടെ കടിയേറ്റത്.
റോഡിലേക്ക് ഇറങ്ങിയ നായ അത് വഴി വന്ന രണ്ട് കുട്ടികളെ കടിച്ചു. അല്‍പ്പസമയം കഴിഞ്ഞ് മൊകേരിക്കടുത്ത് ചങ്ങരംകുളത്ത് വച്ച് ഒരു സ്ത്രീക്കും, ഒരുകുട്ടിക്കും നായയുടെ കടിയേറ്റു. തുടര്‍ന്ന് നായയെ കീഴ്‌പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മൊകേരി സ്വദേശി സൂബീഷിനും നായയുടെ കടിയേല്‍ക്കുകയായിരുന്നു.

ആറ് പേരെയും കടിച്ചത് ഒരേ നായ തന്നെയാണ് സംശയിക്കുന്നത്. പരിക്കേറ്റ ആറ്‌പേരെയും കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News