Kannur: കണ്ണൂരില്‍ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് അരലക്ഷം കവര്‍ന്നു

കണ്ണൂര്‍(Kannur) ചാലാട് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ചെട്ടിയാര്‍ വീട്ടില്‍ കലിക്കോട്ട് ഭഗവതി ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നായിരുന്നു മോഷണം. അരലക്ഷത്തിലേറെ രൂപ മോഷ്ടിച്ചതായി ക്ഷേത്രഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കോഴിക്കോട് കുറ്റ്യാടിയില്‍(Kuttyadi) തെരുവുനായുടെ കടിയേറ്റ് 6 പേര്‍ക്ക് പരിക്ക്. കുറ്റ്യാടിയിലെ മൊകേരി, ചങ്ങരംകുളം സ്വദേശികളായ മൂന്നു കുട്ടികളും രണ്ട് സ്ത്രീകളുമുള്‍പ്പടെ 6 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുറ്റ്യാടിയില്‍ തെരുവുനായ ആക്രമണം; 6 പേര്‍ക്ക് പരിക്ക്

മൊകേരിയില്‍ കനാല്‍ പരിസരത്ത് വച്ച് വീട്ടുപറമ്പില്‍ അലക്കി കൊണ്ടിരുന്ന ഒരു സ്ത്രിക്കാണ് ആദ്യം നായയുടെ കടിയേറ്റത്.
റോഡിലേക്ക് ഇറങ്ങിയ നായ അത് വഴി വന്ന രണ്ട് കുട്ടികളെ കടിച്ചു. അല്‍പ്പസമയം കഴിഞ്ഞ് മൊകേരിക്കടുത്ത് ചങ്ങരംകുളത്ത് വച്ച് ഒരു സ്ത്രീക്കും, ഒരുകുട്ടിക്കും നായയുടെ കടിയേറ്റു. തുടര്‍ന്ന് നായയെ കീഴ്‌പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മൊകേരി സ്വദേശി സൂബീഷിനും നായയുടെ കടിയേല്‍ക്കുകയായിരുന്നു.

ആറ് പേരെയും കടിച്ചത് ഒരേ നായ തന്നെയാണ് സംശയിക്കുന്നത്. പരിക്കേറ്റ ആറ്‌പേരെയും കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News