Premier League: പ്രീമിയര്‍ ലീഗ്: ചെല്‍സി വിജയവഴിയില്‍, മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവര്‍പൂളിനും സമനില

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍(English Premier League) മാഞ്ചസ്റ്റര്‍ സിറ്റിക്ക് സീണിലെ രണ്ടാം സമനില. അമ്പതാം മിനുറ്റില്‍ എര്‍ലിംഗ് ഹാലന്‍ഡിന്റെ ഗോളിന് മുന്നിലെത്തിയ ശേഷമായിരുന്നു സിറ്റി, ആസ്റ്റന്‍ വില്ലയ്‌ക്കെതിരെ സമനില വഴങ്ങിയത്. ആറ് കളിയില്‍ ഹാലന്‍ഡിന്റെ പത്താം ഗോളാണിത്. 74-ാം മിനുറ്റില്‍ ലിയോണ്‍ ബെയ്‌ലി ആസ്റ്റന്‍ വില്ലയുടെ സമനില ഗോള്‍ നേടി. 14 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്താണ് സിറ്റി.

പ്രീമിയര്‍ ലീഗില്‍ ചെല്‍സി വിജയവഴിയില്‍ തിരിച്ചെത്തി. ഒന്നിനെതിരെ രണ്ട് ഗോളിന് വെസ്റ്റ് ഹാമിനെ തോല്‍പിച്ചു. എണ്‍പത്തിയെട്ടാം മിനിറ്റില്‍ കായ് ഹാവെര്‍ട്‌സ് നേടിയ ഗോളിനാണ് ചെല്‍സിയുടെ ജയം. തൊണ്ണൂറാം മിനിറ്റില്‍ മാക്‌സ്‌വെല്‍ കോര്‍ണെറ്റ് സമനില ഗോള്‍ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചത് വെസ്റ്റ് ഹാമിന് തിരിച്ചടിയായി.

അറുപത്തിരണ്ടാം മിനിറ്റില്‍ മൈക്കല്‍ അന്റോണിയോയിലൂടെ വെസ്റ്റ് ഹാമാണ് ആദ്യം ഗോള്‍ നേടിയത്. ബെന്‍ ചില്‍വെല്ലിലൂടെയാണ് ചെല്‍സി ഒപ്പമെത്തിയത്. എഴുപത്തിയാറാം മിനിറ്റില്‍ ആയിരുന്നു ചെല്‍സിയുടെ സമനില ഗോള്‍. ചെല്‍സി നിലവില്‍ അഞ്ചാം സ്ഥാനക്കാരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News