ലിവർപൂളിനെ പിക്‌ഫോർഡ്‌ തടഞ്ഞു | Premier League

ലിവർപൂളിന്റെ ജയമകറ്റി എവർട്ടൺ ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡ്‌. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ പിക്‌ഫോർഡിന്റെ മിടുക്കിൽ എവർട്ടൺ അയൽക്കാരായ ലിവർപൂളിനെ ഗോളടിക്കാതെ തളച്ചു.

വലയ്‌ക്കുകീഴിൽ എട്ടു രക്ഷപ്പെടുത്തലുകളാണ്‌ പിക്‌ഫോർഡ്‌ നടത്തിയത്‌. ലിവർപൂൾ കരുത്തരായ ഡാർവിൻ നൂനെസും റോബർട്ടോ ഫിർമിനോയുമെല്ലാം ഇരുപത്തെട്ടുകാരന്റെ കൈകളിൽ അമർന്നു.

മറ്റ് മത്സരങ്ങളിൽ ചെൽസി വെസ്റ്റ്ഹാം യുണെെറ്റഡിനെ 2–1ന് മറികടന്നു. ടോട്ടനം ഹോട്സ്പറും കുതിപ്പ് തുടർന്നു. ഫുൾഹാമിനെ 2–1ന് വീഴ്ത്തി. ബ്രെന്റ്ഫോർഡ് ലീഡ്സ് യുണെെറ്റഡിനെ 5–2ന് തകർത്തപ്പോൾ ന്യൂകാസിൽ യുണെെറ്റഡും ക്രിസ്റ്റൽ പാലസും ഗോളടിക്കാതെ പിരിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News