നിയമസഭയെ മറികടന്ന് തീരുമാനങ്ങളെടുക്കാറില്ല; ബില്ലുകള്‍ ഒപ്പിടുന്നതില്‍ അധികാരം വിനിയോഗിക്കും: ഗവര്‍ണര്‍|Arif Mohammad Khan

നിയമസഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്ന് ബില്ലുകള്‍ പാസാക്കിയത് വാര്‍ത്തയിലൂടെ അറിഞ്ഞെന്നും ബില്ലുകള്‍ ഭരണഘടനാനുസൃതമാണോയെന്ന് പരിശോധിക്കുമെന്നും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍(Arif Mohammad Khan).

നിയമസഭയെ മറികടന്ന് തീരുമാനങ്ങളെടുക്കാറില്ലെന്നും ബില്ലുകള്‍ ഒപ്പിടുന്നതില്‍ തന്റെ അധികാരം വിനിയോഗിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

മാധ്യമങ്ങള്‍ക്കും നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

മാധ്യമങ്ങള്‍ക്കും നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി പ്രധാനമന്ത്രിയായതുകൊണ്ട് രണ്ട് വന്‍കിട വ്യവസായികള്‍ക്ക് മാത്രമാണ് ഗുണമെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. വിലക്കയറ്റത്തിനെതിരെ ദില്ലിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മെഹാംഗൈ പര്‍ ഹല്ല ബോള്‍ റാലിയിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

വിലക്കയറ്റത്തിനെതിരെയാണ് ദില്ലി രാംലീല മൈതാനത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഹല്ല ബോള്‍ റാലി നടത്തിയത്. നരേന്ദ്രമോദിയേയും കേന്ദ്രസര്‍ക്കാരിനേയും രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു.ബി ജെ പി അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്ത് ദേഷ്യവും വെറുപ്പും വര്‍ധിച്ചു എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ രണ്ട് വന്‍കിട വ്യവസായികള്‍ക്ക് മാത്രമാണ് ഗുണം ചെയ്യുന്നതെന്നും അവരുടെ പിന്തുണയില്ലാതെ അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാന്‍ കഴിയില്ലെന്നും രാഹുല്‍ ആരോപിച്ചു. കനത്ത സുരക്ഷാക്രമീകരണങ്ങള്‍ക്കിടയില്‍ വന്‍ ജനക്കൂട്ടമാണ് കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുക്കുന്നത്. റോഡും വിമാനത്താവളങ്ങളും ഒന്നൊന്നായി പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ രണ്ട് വ്യവസായികള്‍ വാങ്ങിക്കൂട്ടുകയാണ്. ഇവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നു. നരേന്ദ്ര മോദി രാജ്യത്തെ പിന്നോട്ടടിക്കുന്നു. വെറുപ്പും വിദ്വേഷവും പടര്‍ത്തി ആളുകള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കുന്നു. പാകിസ്താനും ചൈനയും അതിന്റെ നേട്ടം കൊയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ഭാഗത്ത് ജനങ്ങള്‍ തൊഴിലില്ലായ്മ മൂലം ബുദ്ധിമുട്ടനുഭവിക്കുമ്പോള്‍ മറുഭാഗത്ത് അവരെ വിലക്കയറ്റം ദുരിതത്തിലാക്കുന്നു. കോണ്‍ഗ്രസ് രാജ്യം ഭരിക്കുന്ന കാലയളവിലൊന്നും ഇല്ലാത്ത പ്രയാസത്തിലാണ് സാധാരണ ജനങ്ങള്‍. കര്‍ഷകരുടെ പ്രശ്‌നമായാലും അതിര്‍ത്തിയില്‍ ചൈനയുമായുള്ള പ്രശ്‌നമായാലും. രാജ്യം ഏറെ പ്രതിസന്ധി നേരിടുന്നുവെന്നും രാഹുല്‍ പറഞ്ഞു.ഈ മാസം ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കുന്ന ‘ഭാരത് ജോഡോ’ യാത്രയിലൂടെ തെരുവിലിറങ്ങാന്‍ ആളുകളോട് രാഹുല്‍ ആഹ്വാനം ചെയ്തുഅതേസമയം പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് രാഹുല്‍ എത്തണമെന്ന ആവശ്യവുമായി പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. രാംലീല മൈതാനത്ത് കൂറ്റന്‍ ഫ്ളക്സുകളും പ്രവര്‍ത്തകര്‍ ഉയര്‍ത്തി. എന്നാല്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ എഐസിസി നേതൃത്വം തള്ളിയിരുന്നു. അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് ഇല്ലെന്ന നിലപാടില്‍ തന്നെയാണ് രാഹുല്‍ ഗാന്ധിയെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News