Trivandrum:തിരുവനന്തപുരം പാലോട് മലവെള്ളപ്പാച്ചില്‍; 4 പേരെ കാണാതായെന്ന് നാട്ടുകാര്‍

(Trivandrum)തിരുവനന്തപുരം പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചില്‍. മങ്കയത്ത് ഉരുള്‍ പൊട്ടിയതായി സംശയമെന്നും 4 പേരെ കാണാതായെന്ന് നാട്ടുകാര്‍ അറിയിച്ചു.

ഒഴുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് രക്ഷപ്പെടുത്തിയ കുട്ടി മരിച്ചു. നസ്രിയ ഫാത്തിമ എന്ന 6 വയസ്സുകാരിയാണ് മരിച്ചത്. ഒഴുക്കില്‍ പെട്ട് കാണാതായ കുട്ടിയുടെ അമ്മയെ കണ്ടുകിട്ടിയില്ല.

മലവെള്ളപ്പാച്ചിലില്‍ പത്ത് പേര്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ 8 പേരെ രക്ഷപ്പെടുത്തി. മങ്കയം വാഴത്തോപ്പ് ഭാഗത്താണ് അപകടമുണ്ടായത്.
രക്ഷപ്പെടുത്തിയവരെ നെടുമങ്ങാട് ഗവ: ആശുപത്രിയിലേക്ക് മാറ്റി. നെടുമങ്ങാട് നിന്ന് എത്തിയ ടൂറിസ്റ്റുകളാണിവര്‍.

ട്രാക്ക് പരിശോധനയ്ക്കിടെ ട്രെയിന്‍ തട്ടി; റെയില്‍വേ ജീവനക്കാരന്‍ മരിച്ചു

ട്രാക്ക് പരിശോധനയ്ക്കിടെ, ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. കീമാന്‍ പ്രമോദ് കുമാറാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. വടക്കാഞ്ചേരിക്കും പൂങ്കുന്നതിനും ഇടയിലാണ് അപകടം നടന്നത്. ട്രാക്ക് പരിശോധനയ്ക്കിടെ, പരിശോധിക്കുന്ന ട്രാക്കിലൂടെ ട്രെയിന്‍ വരുന്നത് കണ്ട് തൊട്ടടുത്തുള്ള ട്രാക്കിലേക്ക് മാറി.

ഈ സമയം ഇതുവഴി വന്ന പ്രമോദ് കുമാറിനെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News