Wayanad:കനത്ത മഴ; മീനങ്ങാടിയില്‍ റോഡ് ഒലിച്ചു പോയി

(Wayanad)വയനാട് മീനങ്ങാടിയില്‍ പെയ്ത കനത്ത മഴയില്‍ റോഡ് ഒലിച്ചു പോയി. അപ്പാട് കോളനിക്കടുത്തുള്ള റോഡാണ് ഒലിച്ചു പോയത്.

ചൂതുപ്പാറയുമായി ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡാണ് തകര്‍ന്നത്. ആലിലാക്കുന്ന് തോട് കരകവിഞ്ഞതാണ് അപകടത്തിന് കാരണം.
റോഡ് ഒലിച്ചു പോയതിനെ തുടര്‍ന്ന് മേഖലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

Trivandrum:തിരുവനന്തപുരം പാലോട് മലവെള്ളപ്പാച്ചില്‍; 4 പേരെ കാണാതായെന്ന് നാട്ടുകാര്‍

(Trivandrum)തിരുവനന്തപുരം പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചില്‍. മങ്കയത്ത് ഉരുള്‍ പൊട്ടിയതായി സംശയമെന്നും 4 പേരെ കാണാതായെന്ന് നാട്ടുകാര്‍ അറിയിച്ചു.

ഒഴുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് രക്ഷപ്പെടുത്തിയ കുട്ടി മരിച്ചു. ഐറ എന്ന 6 വയസ്സുകാരിയാണ് മരിച്ചത്. ഒഴുക്കില്‍ പെട്ട് കാണാതായ കുട്ടിയുടെ അമ്മയെ കണ്ടുകിട്ടിയില്ല.

മലവെള്ളപ്പാച്ചിലില്‍ പത്ത് പേര്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ 8 പേരെ രക്ഷപ്പെടുത്തി. മങ്കയം വാഴത്തോപ്പ് ഭാഗത്താണ് അപകടമുണ്ടായത്.
രക്ഷപ്പെടുത്തിയവരെ നെടുമങ്ങാട് ഗവ: ആശുപത്രിയിലേക്ക് മാറ്റി. നെടുമങ്ങാട് നിന്ന് എത്തിയ ടൂറിസ്റ്റുകളാണിവര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News