Kalady:ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി; ക്യാമ്പസ് ഡയറക്ടര്‍ക്ക് സസ്പെന്‍ഷന്‍

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല തിരുവനന്തപുരം ക്യാംപസ് ഡയറക്ടര്‍ ഡോ.എസ്.എസ് പ്രതീഷിനെ സസ്‌പെന്‍ഡ് ചെയ്തു. ഓണാഘോഷത്തിനിടെ അപമര്യാദയായി പെരുമാറിയെന്ന വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് നടപടി.

ഡോ.എസ്.എസ് പ്രതീഷ് ക്യാംപസില്‍ പ്രവേശിക്കുന്നതും പരാതിക്കാരിയായ വിദ്യാര്‍ഥിനിയോട് ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കത്തിന് ശ്രമിക്കുന്നതും വൈസ് ചാന്‍സര്‍ ഉത്തരവിലൂടെ വിലക്കി. ഇനി മുതല്‍ മലയാളം വിഭാഗത്തിലെ ഡോ.എസ് പ്രിയയ്ക്കാണ് ക്യാംപസ് ഡയറക്ടറുടെ ചുമതല.

സര്‍വകലാശാലയുടെ തിരുവനന്തപുരം ക്യാമ്പസിലെ ഓണാഘോഷത്തിനിടെ ഡോ എസ് എസ് പ്രതീഷ് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് വൈസ് ചാന്‍സലറുടെ നടപടി. അടിയന്തര പ്രാധാന്യത്തോടെയുള്ള സസ്പെന്‍ഷന്‍ ഉത്തരവാണ് വൈസ് ചാന്‍സലര്‍ പുറത്തിറക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News