(Palode)പാലോട് മങ്കയത്തുണ്ടായ മലവെള്ളപ്പാച്ചിലിലെ(mud flow) ഒഴുക്കില്‍പ്പെട്ട കുട്ടി മരിച്ചു. 6 വയസുകാരി നസ്രിയ ഫാത്തിമയാണ് മരിച്ചത്. മലവെള്ളപ്പാച്ചിലില്‍പ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തി നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ബന്ധുവിനായി തെരച്ചില്‍ തുടരുകയാണ്.
മൂന്ന് കുടുംബത്തിലെ പത്ത് പേരടങ്ങിയ സംഘമാണ് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. ഇന്ന് വൈകിട്ടോടെയാണ് മങ്കയം വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചിലുണ്ടായത്.
മങ്കയം വാഴത്തോപ്പ് ഭാഗത്തെ കുളിക്കടവില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നെടുമങ്ങാട് നിന്നെത്തിയവരായിരുന്നു ഇവര്‍. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന്് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here