Asia Cup:ഏഷ്യ കപ്പ്; ഇന്ത്യക്കെതിരെ പാകിസ്ഥാന് 182 റണ്‍സ് വിജയലക്ഷ്യം

(Asia Cup)ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ പാകിസ്താന് 182 റണ്‍സ് വിജയലക്ഷ്യം. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 181 റണ്‍സെടുത്തു. തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലി തന്നെയാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ കെട്ടിപ്പടുത്തത്. ഇന്ത്യക്കായി വിരാട് കോഹ്ലി 44 പന്തില്‍ 60 റണ്‍സ് നേടി.

അതേസമയം ആദ്യ മത്സരത്തിലെ തോല്‍വിക്ക് ഏറെ പഴി കേട്ട പാക് നായകന്‍ ബാബര്‍ അസമിന് ഇന്നത്തെ വിജയം അഭിമാന പ്രശ്‌നമാണ്. മുഹമ്മദ് റിസ്വാന്‍ മികച്ച ബാറ്റിംഗ് പുറത്തെടുക്കുന്നുണ്ടെങ്കിലും മധ്യനിര ബാറ്റിംഗിന്റെ തകര്‍ച്ചയാണ് പാകിസ്ഥാനെ അലട്ടുന്നത്.

ബോളിംഗില്‍ നസീമും ഷദാബും ഉജ്ജ്വല പ്രകടനം കാഴ്ചവെക്കുന്നത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ടൂര്‍ണമെന്റിലെ റണ്‍ നേട്ടക്കാരിലും വിക്കറ്റ് വേട്ടക്കാരിലും ഒന്നാമതുള്ളത് യഥാക്രമം പാകിസ്ഥാന്‍ താരങ്ങളായ മുഹമ്മദ് റിസ്വാനും മുഹമ്മദ് നവാസുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News