Uttar Pradesh:യോഗിയുടെ മണ്ഡലത്തില്‍ മുസ്ലിം പേരുള്ള ഗ്രാമങ്ങളുടെ പേരുമാറ്റി വാര്‍ഡ് പുനര്‍നിര്‍ണയം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ(Yogi Adityanath)മണ്ഡലമായ ഗൊരക്പൂരില്‍ മുസ്ലിം പേരുള്ള ഗ്രാമങ്ങളുടെ പേരുമാറ്റി വാര്‍ഡ് പുനര്‍നിര്‍ണയം നടക്കുന്നു. ഗൊരക്പൂര്‍ നഗരസഭയില്‍ നടത്തിയ വാര്‍ഡ് പുനര്‍നിര്‍ണയത്തിലാണ് പത്തിലേറെ ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റിയത്. യോഗി ആദിത്യനാഥിന്റെ പുതിയ നീക്കത്തില്‍ വിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

ഗൊരക്പൂര്‍ നഗരസഭാ വാര്‍ഡുകളുടെ എണ്ണം 80 ആക്കി ഉയര്‍ത്തിക്കൊണ്ടാണ് പുതിയ പുനര്‍നിര്‍ണയത്തിന്റെ കരടുരേഖ തയാറായിരിക്കുന്നത്. മിയാ ബസാര്‍, മുഫ്തിപൂര്‍, അലിനഗര്‍, തുര്‍ക്ക്മാന്‍പൂര്‍, ഇസ്മായില്‍പൂര്‍, റസൂല്‍പൂര്‍, ഹൂമയൂണ്‍പൂര്‍ നോര്‍ത്ത്, ഗോസിപൂര്‍വ, ദാവൂദ്പൂര്‍, ജഫ്ര ബസാര്‍, ഖാസിപൂര്‍, ചക്സ ഹുസൈന്‍, ഇലാഹി ബാഗ് തുടങ്ങിയ ഗ്രാമങ്ങളുടെ പേരാണ് മാറ്റിയിരിക്കുന്നത്. ഇലാഹിബാഗ്, ജഫ്ര ബസാര്‍, ഇസ്മായില്‍പൂര്‍ എന്നീ ഗ്രാമങ്ങള്‍ ഇനിമുതല്‍ യഥാക്രമം ബന്ധു സിങ് നഗര്‍, ആത്മരാം നഗര്‍, സാഹബ്ഗഞ്ച് എന്നീ പേരുകളിലായിരിക്കും അറിയപ്പെടുക.

കരടുരേഖ പുറത്തിറക്കിയ അധികൃതര്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം അഭിപ്രായങ്ങള്‍ അറിയിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനുശേഷം കരടുരേഖയ്ക്ക് ഔദ്യോഗികമായി അംഗീകാരം നല്‍കാനാണ് നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here