
(Kozhikode)കോഴിക്കോട് കക്കോടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആര്‍മി ഉദ്യോഗസ്ഥനായ സ്റ്റെജിത്തിന്റെ കാറിനാണ് തീപിടിച്ചത്. താഴം ഗ്യാസ് ഗോഡൗണിന് സമീപമെത്തിയപ്പോള്‍ കാറില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ഉടന്‍ തന്നെ സ്റ്റെജിത്ത് കാറിലുണ്ടായിരുന്ന ഭാര്യ അക്ഷയെയും മൂന്നര വയസ്സുള്ള മകന്‍ സാത്വികിനെയും തൊട്ടടുത്ത കടയിലേക്ക് മാറ്റി. ഇവരെ കാറില്‍ നിന്ന് മാറ്റി നിമിഷങ്ങള്‍ക്കകം കാറ് കത്തി നശിച്ചു.
ഗ്യാസ് ഗോഡൗണിന്റെ അപകടസാധ്യത മനസ്സിലാക്കിയ സ്റ്റെജിത്ത് വെള്ളിമാടുകുന്ന് ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചിരുന്നു. ഇവരെത്തി സ്ഥിതി അപകടമുണ്ടാകാതെ നിയന്ത്രണവിധേയമാക്കി.
അക്ഷയയുടെ സ്‌കൂള്‍ കോളേജ് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സ്റ്റെജിത്തിന്റെ ആധാര്‍ ഐഡി കാര്‍ഡുകള്‍ ഉള്‍പ്പെടെ കാറില്‍ സൂക്ഷിച്ച ഫയല്‍ കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് അനുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here