Mankayam: മങ്കയത്തെ മലവെള്ളപാച്ചില്‍; യുവതിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം മങ്കയം(Mankayam) മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് സ്വദേശി ഷാനിമയാണ് മരിച്ചത്. ഇതോടെ, മങ്കയത്തെ മലവെള്ളപാച്ചിലിലെ മരണം രണ്ടായി. നസ്രിയ ഫാത്തിമ, ഷാനിമ എന്നിവരാണ് മരണപ്പെട്ടത്. നസ്രിയയുടെ മൃതദേഹം ഇന്നലെ രാത്രിയോടെ തിരച്ചില്‍ സംഘം കണ്ടെത്തിയിരുന്നു. ഷാനിമയുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.

മലവെള്ളപ്പാച്ചിലില്‍പ്പെട്ട നസ്രിയയെ രക്ഷപ്പെടുത്തി നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. മൂന്ന് കുടുംബത്തിലെ പത്ത് പേരടങ്ങിയ സംഘമാണ് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. ഇന്നലെ വൈകിട്ടോടെയാണ് മങ്കയം വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചിലുണ്ടായത്. മങ്കയം വാഴത്തോപ്പ് ഭാഗത്തെ കുളിക്കടവില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നെടുമങ്ങാട് നിന്നെത്തിയവരായിരുന്നു ഇവര്‍.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മലയോര പ്രദേശങ്ങളില്‍ അതീവ ജാഗ്രത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്(Heavy Rain) സാധ്യത. മലയോര മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം മഴ കനക്കും. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ കിട്ടിയ മലയോര പ്രദേശങ്ങളില്‍ അടക്കം അതീവ ജാഗ്രത വേണമെന്നാണ് നിര്‍ദേശം. കോമോറിന്‍ തീരത്തായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴ തുടരുന്നതിന് കാരണം. പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്പെടുന്നത് അനുസരിച്ച് അടുത്ത ദിവസളില്‍ മഴ കനക്കാനും സാധ്യതയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News