Teacher’s Day: ഇന്ന് അധ്യാപകദിനം: ഓര്‍ക്കാം, നമുക്ക് വഴികാട്ടിയവരെ

ഇന്ന് അധ്യാപകദിനം(Teacher’s Day). അധ്യാപകനും തത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതിയുമായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ(Dr. S Radhakrishnan) ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. ഇടപഴകുന്നവരുടെ മനസ്സിനെ ഇത്രയധികം സ്വാധീനിക്കാന്‍ കഴിയുന്ന മറ്റൊരു ജോലിയില്ല.

അതിജീവനത്തിന്റെ വലിയ കാലം കടന്ന് സ്‌കൂളിലേക്കും കോളജിലേക്കുമെല്ലാം തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് വിദ്യാര്‍ത്ഥികളും ഒപ്പം അധ്യാപകരും. അഞ്ചു മുതല്‍ 17 വയസ്സിനിടയില്‍ ഒരു വിദ്യാര്‍ഥി ഏതാണ്ട് 25,000 മണിക്കൂര്‍ കലാലയത്തില്‍ ചെലവഴിക്കുന്നുവെന്നാണ് കണക്ക്. ഭാവിജീവിതം എന്തായിത്തീരുമെന്ന് തീരുമാനിക്കപ്പെടുന്ന കാലം. അവിടെ വിദ്യാര്‍ഥികളുടെ ജീവിതം കെട്ടിപ്പടുക്കുന്നതില്‍ അധ്യാപകര്‍ വലിയ പങ്കാണ് വഹിക്കുന്നത്.

അധ്യാപകന്‍ ഉറപ്പുള്ള നിലപാടുതറ കൂടിയാണ്. വിദ്യാര്‍ത്ഥിയിലെ ജ്വലിക്കുന്ന വ്യക്തിയെ ഊതിക്കാച്ചിയെടുക്കണം. അവരെ ആകാശത്തോളവും അതിനപ്പുറവും സ്വപ്നം കാണുന്നവരാക്കി തീര്‍ക്കണം. ഡോ. എസ് രാധാകൃഷ്ണന്റെ ജീവിതം അധ്യാപകര്‍ക്കെന്നും വഴികാട്ടിയാണ്. അധ്യാപനം കേവലം തൊഴിലല്ല. സമര്‍പ്പണമാണ്. സമൂഹത്തിന്റെ നിലവാരം അധ്യാപകന്റെ നിലവാരത്തെക്കാള്‍ ഉയരില്ലെന്ന് പറയുന്നതും അതുകൊണ്ടു തന്നെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here