M B Rajesh: എം ബി രാജേഷ് നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

സ്പീക്കര്‍ സ്ഥാനം രാജിവെച്ച എം ബി രാജേഷ്(M B Rajesh) നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ രാവിലെ 11 മണിക്കാണ് ചടങ്ങുകള്‍ നടക്കുക. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദന്‍ മാസ്റ്റര്‍(M V Govindan Master) രാജിവെച്ച ഒഴിവിലാണ് എം ബി രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.

സത്യപ്രതിജ്ഞയ്ക്ക് ശേഷമേ വകുപ്പുകളുടെ കാര്യത്തില്‍ അന്തിമതീരുമാനമാകൂ എങ്കിലും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശം, എക്സൈസ് വകുപ്പുകള്‍ തന്നെ രാജേഷിന് ലഭിക്കാനാണ് സാധ്യത. എം ബി രാജേഷ് രാജിവെച്ചതിനെ തുടര്‍ന്നുള്ള നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 12 ന് നടക്കും. ഇതിനായി പ്രത്യേക നിയമസഭാസമ്മേളനം വിളിക്കാനാണ് തീരുമാനം.

മങ്കയത്തെ മലവെള്ളപാച്ചില്‍; യുവതിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം മങ്കയം(Mankayam) മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് സ്വദേശി ഷാനിമയാണ് മരിച്ചത്. ഇതോടെ, മങ്കയത്തെ മലവെള്ളപാച്ചിലിലെ മരണം രണ്ടായി. നസ്രിയ ഫാത്തിമ, ഷാനിമ എന്നിവരാണ് മരണപ്പെട്ടത്. നസ്രിയയുടെ മൃതദേഹം ഇന്നലെ രാത്രിയോടെ തിരച്ചില്‍ സംഘം കണ്ടെത്തിയിരുന്നു. ഷാനിമയുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.

മലവെള്ളപ്പാച്ചിലില്‍പ്പെട്ട നസ്രിയയെ രക്ഷപ്പെടുത്തി നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. മൂന്ന് കുടുംബത്തിലെ പത്ത് പേരടങ്ങിയ സംഘമാണ് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. ഇന്നലെ വൈകിട്ടോടെയാണ് മങ്കയം വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചിലുണ്ടായത്. മങ്കയം വാഴത്തോപ്പ് ഭാഗത്തെ കുളിക്കടവില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നെടുമങ്ങാട് നിന്നെത്തിയവരായിരുന്നു ഇവര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News