KSRTC: നല്ലോണം പൊന്നോണം; കെഎസ്ആര്‍ടിസിയിലെ ശമ്പളം 75% വിതരണം ചെയ്തു

കെഎസ്ആർടിസി ജൂലൈ മാസത്തെ 75% ശമ്പളം വിതരണം ചെയ്തു. കെഎസ്ആർടിസിയിലെ 24,477 സ്ഥിരം ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളത്തിന്റെ 75% വിതരണം ചെയ്തു. ഇതിനായി അമ്പത്തി അഞ്ച് കോടി എൻപത്തിയേഴ് ലക്ഷത്തി ഇരുപതിനായിരത്തി എഴുന്നൂറ്റി പതിമൂന്ന് രൂപയാണ് നൽകിയത്.

ഇതിൽ ഏഴ് കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്നുമാണ് നൽകിയത്. 838 CLR ജീവനക്കാർക്ക് നേരത്തെ തന്നെ ജൂലൈ മാസത്തെ ശമ്പളം നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായി ഇന്ന് രാവിലെയാണ് ശമ്പളവിതരണം നല്‍കിയത്.

കെഎസ്ആർടിസി ജീവനക്കാർക്ക് ലഭിക്കാനുള്ള ശമ്പളം നാളെ വിതരണം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളമാണ് വിതരണം ചെയ്യുക. എല്ലാ മാസവും അഞ്ചാം തീയതിക്കു മുൻപ് ശമ്പളം വിതരണം ചെയ്യാന്‍ നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ ഉറപ്പു നൽകി.

കാലങ്ങളായി തുടരുന്ന കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പള പ്രതിസന്ധിക്ക് ശാശ്വത പരിഹാരമായി. മുഖ്യമന്ത്രി പിണറായി വിജയനുമായി മാനേജ്‌മെന്റും തൊഴിലാളി യൂണിയനുകളും നടത്തിയ ചര്‍ച്ചയിലാണ് കാര്യങ്ങൾ തീരുമാനമായത്. ശമ്പള കുടിശ്ശിക നാളെ തീര്‍ക്കും എന്നും എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കും എന്നും മുഖ്യമന്ത്രി യൂണിയന്‍ നേതൃത്വത്തിന് ഉറപ്പ് നല്‍കി.

12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കണം എന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നു. സിംഗിൾ ഡ്യൂട്ടി ഒക്ടോബർ 1 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

വർക്ക് ഷോപ്പുകളുടെ എണ്ണം 22 ലേക്ക് കൊണ്ട് വരാനും യൂണിയൻ പ്രൊട്ടക്ഷൻ 331 നിൽ നിന്ന് 50 ലേക്ക് ചുരുക്കാനും ധാരണയായി.
ജൂലൈ മാസത്തെ ശമ്പളം  75 ശതമാനം  വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു. KSRTC യെ ശക്തിപ്പെടുത്തി നിലനിർതണമെന്ന സർക്കാർ നയത്തിൽ ഊനിയായിരുന്നു ചർച്ച.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News