Lucknow: ലക്‌നൗവില്‍ ഹോട്ടലില്‍ തീപിടിത്തം; രണ്ടുപേര്‍ മരിച്ചു

ലക്‌നൗവില്‍(Lucknow) ഹോട്ടലില്‍ തീപിടിത്തം. ആളുകളെ ഒഴിപ്പിക്കുന്നു. 2 മരണം റിപ്പോര്‍ട്ട് ചെയ്തു. ഏഴുപേര്‍ക്ക് പരുക്കേറ്റു. ഹാത്രസ്ഗഞ്ചിലെ ലെവാന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. നിരവധി പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഹോട്ടലിന്റെ ചില്ലുകളും ഇരുമ്പ് ജനാലകളും അറുത്താണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

രണ്ടാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് മറ്റിടങ്ങളിലേക്ക് തീ വ്യാപിച്ചു. നിരവധി ആംബുലന്‍സുകളും അഗ്‌നിശമനസേന വാഹനങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രക്ഷാദൗത്യം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കി.

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച സംഭവം; ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

കര്‍ണാടക(Karnataka) സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ്(Hijab) നിരോധിച്ചതിനെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്‍(Supreme court). വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 23 ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ഥികള്‍ 6 മാസം മുമ്പേ സമീപിച്ചിരുന്നെങ്കിലും സുപ്രീംകോടതി ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കാന്‍ തയ്യാറായിരുന്നില്ല.

ഹര്‍ജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുന്‍പെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ തടസഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. സമസ്ത കേരള സുന്നി യുവജന സംഘവും, ജംഇയ്യത്തുല്‍ ഉലമയും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. അഭിഭാഷകനായ സുല്‍ഫിക്കര്‍ അലിയാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരാവുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here