Madhyapradesh : മധ്യപ്രദേശിൽ കുട്ടികൾക്കുള്ള പോഷകാഹാര പദ്ധതിയുടെ മറവിൽ കോടികളുടെ അഴിമതി

മധ്യപ്രദേശിൽ കുട്ടികൾക്കുള്ള പോഷകാഹാര പദ്ധതിയുടെ മറവിൽ കോടികളുടെ അഴിമതി. ടേക്ക്‌ ഹോം റേഷൻ (ടിഎച്ച്‌ആർ) പദ്ധതിയിൽ ഗുണഭോക്താക്കളുടെ എണ്ണം പെരുപ്പിച്ചും അനർഹരായവരെ ഉൾപ്പെടുത്തിയും ഗുണനിലവാരം കുറച്ചും വിതരണത്തിൽ ക്രമക്കേട്‌ നടത്തിയും കോടികൾ തട്ടിയെന്നാണ്‌ അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ട്‌.

മുഖ്യമന്ത്രി ശിവ്‌രാജ്‌ സിങ്‌ ചൗഹാൻ കൈകാര്യം ചെയ്യുന്ന വനിതാ ശിശു വികസന വകുപ്പിനു കീഴിലാണ്‌ പദ്ധതി. സർവേ നടത്താതെ 36 ലക്ഷം പേരെ ഗുണഭോക്താക്കളായി പദ്ധതിയിൽ ചേർത്തു.

വ്യാജ നമ്പറുകൾ ഉപയോഗിച്ച്‌ റേഷൻ വിതരണം ചെയ്യാൻ ട്രക്കുകൾ ഉപയോഗിച്ചതായി സർക്കാർ അവകാശപ്പെട്ടു. 49 അങ്കണവാടിയിൽ 63,748 പെൺകുട്ടികൾക്ക്‌ പോഷകാഹാരം വിതരണം ചെയ്യുന്നതായി സർക്കാർ രേഖയിൽ പറയുമ്പോൾ കണ്ടെത്തിയത്‌ മൂന്നുപേരെമാത്രം. ഇത്തരത്തിൽ 110 കോടി രൂപയുടെ റേഷൻ തട്ടിപ്പ്‌ നടന്നതായാണ്‌ റിപ്പോർട്ടിലെ വിലയിരുത്തൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here