Ganga River: ഗംഗാനദിയില്‍ ബോട്ടു മുങ്ങി; 10 പേരെ കാണാതായി

ഗംഗാനദിയില്‍(Ganga River) യാത്രാ ബോട്ടു മുങ്ങി 10 പേരെ കാണാതായി. ബിഹാറിലെ(Bihar) ദാനാപൂരില്‍ പുലര്‍ച്ചെയാണ് അപകടം. ജോലി കഴിഞ്ഞു മടങ്ങിയ തൊഴിലാളികള്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. നദിയുടെ മധ്യ ഭാഗത്ത് എത്തിയപ്പോള്‍ ബോട്ട് പൂര്‍ണമായി മുങ്ങി. 55 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.

സംസ്ഥാന ദുരന്തനിവാരണ സേനയ്ക്ക് പുറമേ ദേശീയ ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അപകടത്തില്‍പെട്ടവരെല്ലാം ദാവൂദ്പൂര്‍ സ്വദേശികളാണ്. യാത്രക്കാര്‍ക്ക് പുറമേ വലിയ അളവില്‍ കാലിത്തീറ്റയും ബോട്ടില്‍ സൂക്ഷിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച സംഭവം; ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

കര്‍ണാടക(Karnataka) സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ്(Hijab) നിരോധിച്ചതിനെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്‍(Supreme court). വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 23 ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ഥികള്‍ 6 മാസം മുമ്പേ സമീപിച്ചിരുന്നെങ്കിലും സുപ്രീംകോടതി ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കാന്‍ തയ്യാറായിരുന്നില്ല.

ഹര്‍ജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുന്‍പെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ തടസഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. സമസ്ത കേരള സുന്നി യുവജന സംഘവും, ജംഇയ്യത്തുല്‍ ഉലമയും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. അഭിഭാഷകനായ സുല്‍ഫിക്കര്‍ അലിയാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരാവുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News