Vizhinjam: വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു

വിഴിഞ്ഞത്ത്(Vizhinjam) നിന്നും മത്സ്യബന്ധനത്തിന്(Fishing) പോയ വള്ളം മറിഞ്ഞു. കടലില്‍ രാവിലെ 5:30 മണിയോടെയാണ് വള്ളം അപകടത്തില്‍പ്പെട്ടത്. 4 തൊഴിലാളികളെ രക്ഷപെടുത്തി. കോസ്റ്റല്‍ പോലീസും കോസ്റ്റല്‍വാര്‍ഡന്‍മാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മലയോര പ്രദേശങ്ങളില്‍ അതീവ ജാഗ്രത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്(Heavy Rain) സാധ്യത. മലയോര മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം മഴ കനക്കും. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ കിട്ടിയ മലയോര പ്രദേശങ്ങളില്‍ അടക്കം അതീവ ജാഗ്രത വേണമെന്നാണ് നിര്‍ദേശം. കോമോറിന്‍ തീരത്തായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴ തുടരുന്നതിന് കാരണം. പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്പെടുന്നത് അനുസരിച്ച് അടുത്ത ദിവസളില്‍ മഴ കനക്കാനും സാധ്യതയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News