അംഗോള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാര്‍ട്ടി വീണ്ടും അധികാരത്തില്‍

ആഫ്രിക്കന്‍ രാജ്യമായ അംഗോളയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാര്‍ട്ടി വീണ്ടും അധികാരത്തില്‍. ഇടതുപക്ഷ പാര്‍ട്ടിയായ എം.പി. എല്‍.എക്ക് (People’s Movement for the Liberation of Angola) വീണ്ടും വന്‍ വിജയം. പ്രതിപക്ഷ പാര്‍ട്ടിയായ യൂണിറ്റ  അതിന്റെ ചരിത്രത്തില്‍ ആദ്യമായി നാല്പത് ശതമാനത്തിലധികം (44) വോട്ടു നേടി.

നിലവിലെ പ്രസിഡന്റും എം.പി.എല്‍.എ നേതാവുമായ ജോവോ ലോറന്‍സോ (João Lourenço) വരാനിരിക്കുന്ന അഞ്ച് വര്‍ഷം കൂടി അംഗോളയെ ഭരിക്കുമെന്നുറപ്പാണ്. 2017 മുതല്‍ ജോവോ ലോറന്‍സോയാണ് പ്രസിഡന്റ് സ്ഥാനത്തുള്ളത്. ഓഗസ്റ്റ് മാസം അവസാനമായിരുന്നു രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്നത്.

ആഫ്രിക്കയില്‍ അവസാനം സ്വാതന്ത്ര്യം കിട്ടിയ രാജ്യങ്ങളിലൊന്നാണ് അംഗോള. 1975ല്‍ പോര്‍ച്ചുഗലില്‍ നിന്നും സ്വാതന്ത്ര്യം നേടിയ അന്ന് മുതല്‍ എം.പി.എല്‍.എയാണ് അംഗോള ഭരിക്കുന്നത്.

51.2 ശതമാനം വോട്ടുകള്‍ നേടിയാണ് അംഗോളയുടെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഭരണം ഇടതുപക്ഷ പാര്‍ട്ടി സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ അമ്പത് വര്‍ഷമായി അംഗോളയില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയാണ് എം.പി.എല്‍.എ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News