Actress Attacked Case: നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്ക് കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസില്‍(Actress attacked case) വിചാരണയ്ക്ക് കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി(Supreme court). അഞ്ച് മാസം കൂടി സമയമാണ് നീട്ടി നല്‍കിയത്. വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും കോടതി പറഞ്ഞു. ജനുവരി 31നകം വിചാരണ പൂര്‍ത്തിയാക്കണം.

ലക്‌നൗവില്‍ ഹോട്ടലില്‍ തീപിടിത്തം; രണ്ടുപേര്‍ മരിച്ചു

ലക്‌നൗവില്‍(Lucknow) ഹോട്ടലില്‍ തീപിടിത്തം. ആളുകളെ ഒഴിപ്പിക്കുന്നു. 2 മരണം റിപ്പോര്‍ട്ട് ചെയ്തു. ഏഴുപേര്‍ക്ക് പരുക്കേറ്റു. ഹാത്രസ്ഗഞ്ചിലെ ലെവാന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. നിരവധി പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഹോട്ടലിന്റെ ചില്ലുകളും ഇരുമ്പ് ജനാലകളും അറുത്താണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

രണ്ടാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് മറ്റിടങ്ങളിലേക്ക് തീ വ്യാപിച്ചു. നിരവധി ആംബുലന്‍സുകളും അഗ്‌നിശമനസേന വാഹനങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രക്ഷാദൗത്യം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News